പിഎം ഇന്ത്യ
പഠാന്‍കോട്ടില്‍ ഇന്നുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി, രാജ്യം മുന്നോട്ടുകുതിക്കുന്നതു സഹിക്കാത്ത മനുഷ്യത്വവിരുദ്ധര്‍ ഇന്ത്യന്‍ സൈന്യത്തിനു നാശനഷ്ടം വരുത്തിവെക്കാന്‍ ശ്രമം നടത്തിയതയായി ആരോപിച്ചു.
ഭീകരവാദികളുടെ നീക്കത്തെ ഫലപ്രദമായി നേരിട്ടതിന് അദ്ദേഹം സേനാവിഭാഗങ്ങളെ അഭിനന്ദിച്ചു.
ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു മരിച്ച ജവാന്മാര്ക്കു പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു.
പട്ടാളത്തെക്കുറിച്ചും ജവാന്മാരെക്കുറിച്ചും തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ശത്രുക്കള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരിക്കുകയാണെന്നും നാശം സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും വ്യക്തമാക്കി.
ശ്രീ സുത്തൂര്‍ മഠത്തിലെ ജഗദ്ഗുരു ഡോ.ശ്രീ ശിവരാത്രി രാജേന്ദ്ര മഹാസ്വാമിജിയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായുള്ള പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ശ്രീ. മോദി.
ഇന്നു കാലത്താണു പ്രധാനമന്ത്രി മൈസൂരിലെത്തിയത്.
കര്‍ണാടക ഗവര്‍ണര്‍ ശ്രീ. വാജുഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യ എന്നിവര്‍ അദ്ദേഹത്തെ മൈസുരു വിമാനത്താവളത്തില്‍ സ്വീകരിച്ചു.
അവധൂത ദത്തപീഠം സന്ദര്‍ശിച്ച പ്രധാനമന്ത്രി, ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജിയുമായി കൂടിക്കാഴ്ച നടത്തി.
അദ്ദേഹം ദത്ത അമ്പലത്തിലെത്തിയപ്പോള്‍ പീഠം ബഹുമതികള്‍ നല്കി ആദരിക്കപ്പെട്ടു.
അവിടെ കൂടിയിരുന്നവരെ അഭിസംബോധന ചെയ്യവേ, പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഋഷിമാര്‍ സമൂഹത്തിനായി ഏറെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
അവധൂത ദത്ത പീഠത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കര്‍ണാടക ഗവര്‍ണര്‍ ശ്രീ. വാജുഭായ് വാലയും ചടങ്ങില്‍ പങ്കെടുത്തു.
ജഗദ്ഗുരു ഡോ.ശ്രീ ശിവരാത്രി രാജേന്ദ്ര മഹാസ്വാമിജിയുടെ ശതാബ്ദി ആഘോഷം മൈസുരു മഹാരാജ കോളജ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
അദ്ദേഹം വിജ്ഞാന ഗവേഷണ കേന്ദ്രത്തിനു തറക്കല്ലിടുകയും ചെയ്തു.
ചടങ്ങിനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ, ബസവേശ്വര മുനി സാമൂഹ്യ പരിഷ്കരണത്തിന്റെ പാത നൂറ്റാണ്ടുകള്‍ക്കു മുമ്പേ കാണിച്ചുതന്നിട്ടുണ്ടെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി.
അടുത്തിടെ ലണ്ടനില്‍ ബസവേശ്വര മുനിയുടെ പ്രതിമ അനാവരണം ചെയ്യാന്‍ അവസരം ലഭിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.
സാമൂഹിക തിന്മകളെ പ്രതിരോധിക്കാനും സമൂഹത്തെ പരിഷ്കരിക്കാനുമായി സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഓരോ കാലത്തും ഉണ്ടായിട്ടുണ്ടെന്നതിനാല്‍ ഇന്ത്യന്‍ സമൂഹം സവിശേഷതകളാര്ന്നതായി തുടരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
20-ാം നൂറ്റാണ്ടില്‍ വിജയകരമായി സ്വാതന്ത്ര്യസമരത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള നിലമൊരുക്കിയത് 18, 19 നൂറ്റാണ്ടുകളില്‍ നടന്ന സാമൂഹിക പരിഷ്കരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
21-ാം നൂറ്റാണ്ട് വിജ്ഞാനത്തിന്റേതാണെന്നും വിജ്ഞാനത്തിലും പുതുമയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമായിരിക്കും ഈ നൂറ്റാണ്ടില്‍ ലോകത്തെ നയിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വൈജ്ഞാനിക സ്രോതസ്സുകളുടെ കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനത്തിനു ജഗദ്ഗുരു ഡോ. ശ്രീ ശിവരാത്രി രാജേന്ദ്ര മഹാസ്വാമിജിയെ ശ്രീ. മോദി പ്രകീര്‍ത്തിച്ചു.
അടുത്തിടെ പാരീസില്‍ നടന്ന സിഒപി- 21 കാലാവസ്ഥാ ഉച്ചകോടിയെക്കുറിച്ചു സംസാരിക്കവേ പ്രധാനമന്ത്രി ഇന്ത്യക്കു മുന്‍നിര പങ്കാളത്തമുള്ള മിഷന് ഇന്നൊവേഷന്, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് എന്നീ ഉദ്യമങ്ങളെക്കുറിച്ചും സൂചിപ്പിച്ചു.
കര്‍ണാടക ഗവര്‍ണര്‍ ശ്രീ. വാജുഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ ശ്രീ. അനന്ത് കുമാര്‍, ശ്രീ. ഡി.വി.സദാനന്ദ ഗൗഡ എന്നിവരും പങ്കെടുത്തു.
At a programme in Karnataka, PM pays tributes to Guru Basaveshwara. Watch. https://t.co/HOZNzpkH73
— PMO India (@PMOIndia) January 2, 2016
Rishis, Saints, Seers, Mutts..they have done so much for society. Sadly, some people have only believed in criticising: PM @narendramodi
— PMO India (@PMOIndia) January 2, 2016
These saints, seers...they overcame so much opposition and ensured evils were removed from society: PM @narendramodi
— PMO India (@PMOIndia) January 2, 2016
Whenever the need came, a new strength always emerged from our society: PM @narendramodi
— PMO India (@PMOIndia) January 2, 2016
You are undertaking the effort of educating so many children. This will increase the strength of society: PM @narendramodi
— PMO India (@PMOIndia) January 2, 2016
The 21st century is the century of knowledge. The one with more knowledge and information will influence the world: PM @narendramodi
— PMO India (@PMOIndia) January 2, 2016
It is the saints who have understood what the 21st century is about & that is why this knowledge centre is starting: PM @narendramodi
— PMO India (@PMOIndia) January 2, 2016
Proud of our Jawans and security forces: PM @narendramodi in Mysuru
— PMO India (@PMOIndia) January 2, 2016
Enemies of humanity who can't see India progress, such elements attacked in Pathankot but our security forces did not let them succeed: PM
— PMO India (@PMOIndia) January 2, 2016
Felt blessed at the Avadhoota Datta Peetham. Interacted with His Holiness Sri Ganapathy Sachchidananda Swamiji. pic.twitter.com/WdC8u1N6zg
— Narendra Modi (@narendramodi) January 2, 2016
Inaugurated Centenary Celebrations of HH Jagadguru Dr. Sri Shivarathri Rajendra Mahaswamiji of Sri Suttur Math. pic.twitter.com/Eg2UZxOIOt
— Narendra Modi (@narendramodi) January 2, 2016
Saints, Seers, Rishis & Mutts have always enriched our society & contribute immensely to nation building. https://t.co/vFuQ4Y02yc
— Narendra Modi (@narendramodi) January 2, 2016
In Pathankot today, our security forces once again demonstrated their valour. I salute their sacrifice.
https://t.co/jqcIYiflzE
— Narendra Modi (@narendramodi) January 2, 2016