Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അരിന്ദം സെന്‍ഗുപ്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


പ്രമുഖ പത്രപ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ മാനേജിംഗ് എഡിറ്ററുമായ അരിന്ദം സെന്‍ഗുപ്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. സമര്‍ത്ഥനായ പത്രാധിപര്‍ എന്ന നിലയില്‍ വളരെയധികം ആദരിക്കപ്പെട്ടിരുന്ന അരിന്ദം സെന്‍ഗുപ്തയുടെ പത്രപ്രവര്‍ത്തനം ഒട്ടേറെ ജീവിതങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദു:ഖിക്കുന്നതായി അറിയിച്ച പ്രധാനമന്ത്രി പരേതാത്മാവിന് നിത്യശാന്തിയും നേര്‍ന്നു.

*****