Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ഉത്തരാഖണ്ഡില്‍ പേമാരിയിലും മേഘവിസ്‌ഫോടനത്തിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

”ഉത്തരാഖണ്ഡില്‍ പേമാരിയിലും മേഘവിസ്‌ഫോടനത്തിലും പെട്ട് അനേകരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ ദുഃഖിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഞാന്‍ അനുശോചനം അറിയിക്കുന്നു.

പരിക്കേറ്റവര്‍ക്കൊപ്പമാണ് എന്റെ പ്രാര്‍ത്ഥന. പ്രളയക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങള്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.