Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ശ്രീ. ആഷ്ടണ്‍ കാര്‍ട്ടര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനു കാര്‍ട്ടര്‍ നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ജുണില്‍ താന്‍ നടത്തിയ വിജയകരമായ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിക്കുകയും ചെയ്തു. അമേരിക്കയുമായി കരുത്തുറ്റതും തന്ത്രപ്രധാനവുമായ ഉഭയകക്ഷിബന്ധത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

ഈ വര്‍ഷം കൈക്കൊണ്ട തീരുമാനങ്ങളും അംഗീകരിച്ച ധാരണകളും സംബന്ധിച്ച പുരോഗതി കാര്‍ട്ടര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഏഷ്യാ പസഫിക് മേഖലയിലെ മേഖലാതല സംഭവവികാസങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെച്ചു.