പിഎം ഇന്ത്യ
പ്രസിഡന്റ് ഒബാമ,
മാധ്യമ പ്രവര്‍ത്തകരെ,
ന്യൂയോര്‍ക്കില്‍ പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത് അതീവ സന്തോഷകരമാണ്. ഈ കൂടിക്കാഴ്ചക്ക് ആഥിത്യമരുളിയതിന് നന്ദി.
താങ്കളുടെ സൗഹാര്‍ദ്ദവും കാഴ്ചപ്പാടും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ഞാന്‍ ആഴത്തില്‍ വിലമതിക്കുന്നു.
ഉഭയകക്ഷി സഹകരണത്തിലും അന്താരാഷ്ട്ര പങ്കാളിത്തത്തിലും നാം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഈ വാരാന്ത്യത്തില്‍ ഞാന്‍ സിലിക്കണ്വാലിയിലായിരുന്നു. അമേരിക്കയുടെ വിജയത്തിന്റെ അടിത്തറയായ അമേരിക്കന്‍ നവീനതയുടെയും വ്യവസായ സംരഭങ്ങളുടെയും ശക്തി ഞാന്‍ അനുഭവിച്ചറിഞ്ഞു.
നമ്മുടെ ബന്ധത്തിന്റെ ചാലകശക്തിയായ യുവാക്കള്‍ സാങ്കേതിക വിദ്യ, കണ്ടുപിടുത്തം എന്നിവ ഞാന്‍ കണ്ടു. മാനവപുരോഗതി മുന്നോട്ടുകൊണ്ടുപേവുന്ന ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും സ്വാഭാവിക പങ്കാളിത്തവും ഞാന്‍ കണ്ടു.
ഊര്‍ജ്ജസ്വലമായ ഏഷ്യ പസഫിക് മേഖലയുടെ ഭാഗമാണ് ഇന്ത്യയും അമേരിക്കയുമെന്ന് കാലിഫോര്‍ണിയ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും നാം മുന്നില്‍കാണുന്ന ആഗോള വെല്ലുവിളികള്‍ക്കും മുന്നില്‍ നമ്മുടെ ഈ പങ്കാളിത്തത്തിന് നമുക്കും ലോകത്തിനും വലിയ പ്രാധാന്യമുണ്ട്.
കാലാവസ്ഥാ വ്യതിയാനം ചെറുക്കല്‍, പ്രകൃതി സംരക്ഷണം എന്നിവയടക്കമുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് നമുക്ക് കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്താം.
മനുഷ്യകുലത്തിന്റെ വികസന സ്വപ്നങ്ങളെ ബാധിക്കാത്തവിധം കാലാവസ്ഥാവ്യതിയാനത്തിനെതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതില്‍ എനിക്കും പ്രസിഡന്റിനും ഒരേ പ്രതിബദ്ധതയാണുള്ളത്. ഇതിനായി ഞങ്ങള്‍ രണ്ടുപേരും പ്രത്യേക ദേശീയ അജണ്ടക്കും രൂപം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ 2022 ഓടെ 175 ജിഗാവാട്ടിന്റെ പുനരുല്പ്പാദിപ്പിക്കവുന്ന ഊര്‍ജ്ജം അധികമായി ഉല്‍പ്പാദിപ്പിക്കുക മാത്രമല്ല ഞങ്ങള്‍ ലക്ഷ്യമിടുന്നത്. നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അന്തസത്ത ഉള്‍ക്കൊണ്ട് നമ്മള് ചെയ്യുന്ന കാര്യമാണത്. ഭൂമിയുടെ ഭാവിയെക്കരുതി ഏറ്റെടുക്കുന്ന ഒരു ഉത്തരവാദിത്തവുമാണത്.
ഊര്‍ജ്ജമേഖലയിലെ നമ്മുടെ അനിതരസാധാരണമായ പങ്കാളിത്തം ശുദ്ധവും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമായ ഊര്‍ജ്ജത്തിലും ഊര്‍ജ്ജക്ഷമതയിലും ശ്രദ്ധയൂന്നുന്നു.
താങ്ങാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കണമെന്ന എന്റെ ആവശ്യത്തോട് പ്രതികരിച്ച പ്രസിഡന്റ് ഒബാമക്ക് ഞാന്‍ നന്ദി പറയുന്നു. ഇത് ലോകമെങ്ങും ശുദ്ധ ഊര്‍ജ്ജം സ്വീകരിക്കപ്പെടാന്‍ വഴിയൊരുക്കും.
ഈ ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകുന്നതിന് നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. താങ്ങാവുന്ന ഊര്‍ജ്ജം എല്ലാവര്ക്കും ലഭ്യമാക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കുക എന്നതും തുല്യ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള സമഗ്രവും ശക്തമുമായ നിലപാടുകള്‍ പാരീസ് സമ്മേളനത്തിലുണ്ടാവുമെന്ന് ഞാന്‍ ഉറ്റുനോക്കുന്നു. വികസ്വര രാജ്യങ്ങള്‍ക്ക്-പ്രത്യേകിച്ച് ദരിദ്രരാഷ്ട്രങ്ങള്‍ക്കും ചെറിയ ദ്വീപ് രാഷ്ട്രങ്ങള്‍ക്കും സമ്പത്തും സാങ്കേതികവിദ്യയും ലഭ്യമാക്കാനുള്ള പ്രഖ്യാപനങ്ങളും അതിലുണ്ടാവുമെന്ന് കരുതുന്നു.
യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നല്കുന്ന പിന്തുണക്ക് പ്രസിഡന്റ് ഒബാമക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തി. നിശ്ചിത സമയപരിധിക്കുള്ളില്‍ യു.എന്‍ പരിഷ്കരണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അമേരിക്കയുടെ പിന്തുണ ഞാന്‍ അഭ്യര്‍ത്ഥിച്ചു.
അന്താരാഷ്ട്ര കയറ്റുമതി നിയന്ത്രണസമിതികളില് അംഗത്വംനേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക നല്കുന്ന പിന്തുണക്ക് ഞാന്‍ നന്ദി അറിയിച്ചു.
നമ്മുടെ പങ്കാളിത്തം വലിയ സുരക്ഷാവെല്ലുവിളികള്‍ അതിജയിക്കാന്‍ സഹായിക്കും.
പ്രതിരോധരംഗത്തെ വ്യാപാരവും പരിശീലനവും അടക്കം നമ്മുടെ പ്രതിരോധ സഹകരണം വര്‍ദ്ധിക്കുകയാണ്. നിലവിലുള്ള ഭീകരതാ വെല്ലുവിളികള്‍ വളരുകയും പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരികയും ചെയ്യുമ്പോള്‍, തീവ്രവാദവും മൗലികവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഞങ്ങള്‍ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്. സൈബര്‍ സുരക്ഷയെക്കുറിച്ച് വിജയകരമായ ഒരു ചര്‍ച്ച ഞങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ.
ഭീകരതെക്കെതിരായ പോരാട്ടത്തിനും സമാധാനവും സ്ഥിരതയും പുരോഗതിയുമുള്ള രാജ്യത്തിനുമായി അഫ്ഗാന് ജനതക്ക് സഹായം നല്കാന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
ഏഷ്യ, പസഫിക്ക്, ഇന്ത്യന്‍ മഹാസമുദ്ര മേഖലകളില്‍ നമ്മുടെ യോജിച്ചുള്ള തന്ത്രപ്രധാന കാഴ്ചപ്പാട് നടപ്പിലാക്കുന്നതിലെ പുരോഗതിയും മേഖലാ പങ്കാളിയായ ജപ്പാനുമായുള്ള ബന്ധത്തിലെ പുരോഗതിയും ഞാന്‍ സ്വാഗതം ചെയ്തു.ഇത് നമ്മുടെ സമുദ്രസുരക്ഷാ മേഖല.ിലെ സഹകരണം ശക്തിിപ്പെടുത്തും.
മേഖലയിലെ നമ്മുടെ തന്ത്രപ്രധാന ഇടപെടല്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍, അമേരിക്കയുമൊത്ത് ഏഷ്യന്‍ പസഫിക് എക്കണോമിക് കമ്യൂണിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ ഉറ്റുനോക്കുന്നു.
നമ്മുടെ ബന്ധത്തിന്റെ പ്രധാന ചാലകശക്തി നമ്മുടെ സാമ്പത്തിക പങ്കാളിത്തമാണ്. ന്യൂയോര്‍ക്കിലെയും സാന്ഹോസിലെയും വ്യാപാര പ്രമുഖരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയെക്കുറിച്ച് അവര്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം എന്നെ ഏറെ സന്തോഷിപ്പിച്ചു.
അവരുടെ ക്രിയാത്മകമായ പ്രതികരണവും നിര്‍ദ്ദേശങ്ങളും ഏറെ വിലമതിക്കുന്നു.
ഉഭയകക്ഷി നിക്ഷേപ കരാര്‍, ടോട്ടലൈസേഷന് ഉടമ്പടി എന്നിവയടക്കം സാമ്പത്തിക സഹകരണത്തിന് ശക്തമായ ചട്ടക്കൂടുണ്ടാക്കും.
ഈ കൂടിക്കാഴ്ചയും അമേരിക്കയിലെ എന്റെ മറ്റ് പരിപാടികളും നമ്മുടെ ബന്ധത്തിന്റെ ആഴവും വൈവിധ്യവുമാണ് വ്യക്തമാക്കുന്നത്.
നമ്മുടെ ഇന്നത്തെ ഈ കൂടിക്കാഴ്ച നമ്മുടെ പ്രധാന മുന്‍ഗണനകളും വിശാല തന്ത്രപ്രധാന താല്പര്യങ്ങളും മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ഏറെ പ്രയോജനകരമായിരുന്നു.
നന്ദി
I thanked President Obama for U.S. support for India's permanent membership of a reformed UN Security Council: PM @narendramodi
— PMO India (@PMOIndia) September 28, 2015
Our partnership addresses a broad range of strategic and security concerns: PM @narendramodi https://t.co/tv6LVAraUe
— PMO India (@PMOIndia) September 28, 2015
My meeting with @POTUS focussed on advancing some of our immediate priorities & our broader strategic partnership. pic.twitter.com/H3CkoEzvEH
— NarendraModi(@narendramodi) September 28, 2015
During the meeting, @POTUS & I discussed trade, climate change, energy & defence cooperation. http://t.co/oeg59d4Ct2 @WhiteHouse
— NarendraModi(@narendramodi) September 28, 2015