പിഎം ഇന്ത്യ
പ്രമുഖ പത്രപ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ മാനേജിംഗ് എഡിറ്ററുമായ അരിന്ദം സെന്‍ഗുപ്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. സമര്‍ത്ഥനായ പത്രാധിപര്‍ എന്ന നിലയില്‍ വളരെയധികം ആദരിക്കപ്പെട്ടിരുന്ന അരിന്ദം സെന്‍ഗുപ്തയുടെ പത്രപ്രവര്‍ത്തനം ഒട്ടേറെ ജീവിതങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദു:ഖിക്കുന്നതായി അറിയിച്ച പ്രധാനമന്ത്രി പരേതാത്മാവിന് നിത്യശാന്തിയും നേര്‍ന്നു.
An accomplished editor who was widely admired, Arindam Sengupta impacted many lives through journalism. Pained by his demise. RIP.
— Narendra Modi (@narendramodi) January 28, 2016