Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

അഷ്ഗാബാത് ഉടമ്പടിയില് ഇന്ത്യ പങ്കാളിയാകും.


മധ്യേഷ്യയ്ക്കും പേര്ഷ്യന് ഗള്ഫിനും ഇടയില് അന്താരാഷ്ട്ര ചരക്ക് നീക്ക ഇടനാഴി സ്ഥാപിക്കാനുള്ള അഷ്ഗാബാത് ഉടമ്പടിയില് ഇന്ത്യയും പങ്കാളിയാകുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. ഒമാന്, ഇറാന്, തുര്ക്ക്മെനിസ്ഥാന്, ഉസ്ബെക്കിസ്ഥാന് എന്നീ രാജ്യങ്ങളാണ് ഉടമ്പടിയുടെ സ്ഥാപക അംഗങ്ങള്. ഈ ഉടമ്പടിയില് ചേരുന്നത് വഴി യൂറോഷ്യന് മേഖലയുമായുള്ള ഇന്ത്യയുടെ ചരക്ക് ഗതാഗതവും, വാണിജ്യ ഇടപാടുകളും കൂടുതല് സാധ്യമാകും.

സ്ഥാപകംഗങ്ങളുടെ കൂടി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യ ഉടമ്പടിയില് ഔദ്യോഗികമായി ചേരും.