പിഎം ഇന്ത്യ
ഇന്ത്യയും യു.എസും തമ്മില്‍ സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2017 ജനുവരി 11ന് ന്യൂഡല്‍ഹിയില്‍ വച്ച് ഒപ്പിട്ട ധാരണാപത്രം മന്ത്രിസഭയെ ധരിപ്പിച്ചാണ് അംഗീകാരം നേടിയത്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതിവിദ്യ മന്ത്രാലയത്തിന് വേണ്ടി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ഏമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി.ഇ.ആര്‍.ടി-ഇന്‍) യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പുമായാണ് സൈബര്‍ സുരക്ഷമേഖലയിലെ സഹകരണം ലക്ഷ്യമാക്കിക്കൊണ്ട് 2017 ജനുവരി 11ന് ന്യൂഡല്‍ഹിയില്‍ വച്ച് ധാരണാപത്രം ഒപ്പുവച്ചത്.
രണ്ടു രാജ്യങ്ങളും തമ്മില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ വളരെ യോജിച്ചും സഹകരണത്തോടെയും നിലവിലെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമനുസരിച്ച് സമത്വം, പരസ്പര ആനൂല്യത്തിന്റെയും പരസ്പരധര്‍മ്മത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയെന്നതാണ് ഈ ധാരണാപത്രത്തിന്റെ ഉദ്ദേശ്യം.