പിഎം ഇന്ത്യ
പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജമേഖലയില്‍ ഇന്ത്യയും-മൊസാംബിക്കും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇക്കൊല്ലം ഓഗസ്റ്റ് 5ന് മൊസാംബിക്ക് പ്രസിഡന്റ് ശ്രീ.ഫിലിപ്പെ ന്യൂസിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ വച്ചാണ് ഇരു രാജ്യങ്ങളും ഈ ധാരണാപത്രത്തില്‍ ഒപ്പ് വച്ചത്. ഇന്ത്യയും-മൊസാംബിക്കും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് ധാരണാപത്രം.