Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഈജിപ്റ്റ് വിദേശകാര്യമന്ത്രി ശ്രീ. സമേ ഹസ്സന്‍ ഷുക്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ഉഭയകക്ഷി സംയുക്ത കമ്മിഷന്റെ ഏഴാമതു യോഗവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ഈജിപ്റ്റ് വിദേശകാര്യമന്ത്രി ശ്രീ. സമേ ഹസ്സന്‍ ഷുക്രി, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ഈജിപ്റ്റ് പ്രസിഡന്റ് ശിശിയുടെ ആശംസകള്‍ മന്ത്രി, പ്രധാനമന്ത്രിയെ അറിയിച്ചു. പ്രസിഡന്റ് ശിശക്ക് തന്റെ ആശംസകള്‍ കൈമാറാന്‍ ഈജിപ്റ്റ് മന്ത്രിയോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഇരുവരും പങ്കുവെച്ചു. അടിസ്ഥാനസൗകര്യം, വാണിജ്യം, നിക്ഷേപം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.