Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍പ്രദേശിലെ ബറേലി ബസ്സപകടം: പ്രധാനമന്ത്രി അനുശോചിച്ചു; ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസ ധനം പ്രഖ്യാപിച്ചു


ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ ബസ്സപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

‘ഉത്തര്‍പ്രദേശിലെ ബറേലിയിലുണ്ടായ ബസ്സപകടം ഹൃദയ ഭേദകമാണ്. അപകടത്തെ തുടര്‍ന്നുള്ള ജീവഹാനിയില്‍ ഞാന്‍ അനുശോചിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

അപടകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.