പിഎം ഇന്ത്യ
അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലെ നാശനഷ്ടങ്ങള്‍ നേരില്‍ കണ്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, രണ്ടംഗ കേന്ദ്രസംഘത്തെ അയച്ചു. നീതി ആയോഗിലെ മുതിര്‍ന്ന ഉപദേഷ്ടാക്കളില്‍ ഒരാളും ആഭ്യന്തരമന്ത്രാലയത്തിലെ ഒരു ജോയിന്റ് സെക്രട്ടറിയുമാണ് ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ടത്. ദുരിതാശ്വാസ പദ്ധതിയെക്കുറിച്ചും നഷ്ടപരിഹാര പാക്കേജിനെ സംബന്ധിച്ചും പഠിക്കാനാണു പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളുമായി ചര്‍ച്ച നടത്തി വേണം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍.
ഈ മാസം 22നു വെള്ളിയാഴ്ചയാണ് ദുരന്തമുണ്ടായത്. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കു രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം അനുവദിച്ചിരുന്നു.
PM sends High-level Central Team to the landslide-affected areas in Tawang District of Arunachal Pradeshhttps://t.co/unUvQXbDyR
— PMO India (@PMOIndia) April 26, 2016
via NMApp