Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എത്യോപ്യയുടെ പരമോന്നത ബഹുമതി സ്വീകരിച്ച ശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

എത്യോപ്യയുടെ പരമോന്നത ബഹുമതി സ്വീകരിച്ച ശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ


ആദരണീയരേ,

സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,

ടെന യിസ്റ്റിലിൻ,

എത്യോപ്യ എന്ന മഹത്തായ നാട്ടിൽ ഇന്ന് നിങ്ങളുടെയെല്ലാം കൂടെ ഉണ്ടായിരിക്കാൻ കഴിഞ്ഞത് ഒരു പദവിയാണ്. ഞാൻ ഇന്ന് ഉച്ചകഴിഞ്ഞാണ് എത്യോപ്യയിൽ എത്തിയത്, ഞാൻ എത്തിയ നിമിഷം മുതൽ, ഇവിടുത്തെ ആളുകളിൽ നിന്ന് എനിക്ക് അത്ഭുതകരമായ ഊഷ്മളതയും അടുപ്പവും അനുഭവപ്പെട്ടു. പ്രധാനമന്ത്രി തന്നെ വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കാൻ വന്നു, ഫ്രണ്ട്ഷിപ്പ് പാർക്കിലേക്കും സയൻസ് മ്യൂസിയത്തിലേക്കും കൊണ്ടുപോയി.

ഇന്ന് വൈകുന്നേരം, ഇവിടുത്തെ നേതൃത്വവുമായി പ്രധാന വിഷയങ്ങളിൽ ഞാൻ പ്രധാനപ്പെട്ട ചർച്ചകൾ നടത്തി, ഇതെല്ലാം ഒന്നിച്ച് ഒരു മറക്കാനാവാത്ത അനുഭവമായിരുന്നു.

സുഹൃത്തുക്കളേ,

ഈ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ’ എനിക്ക് ലഭിച്ചു. ലോകത്തിലെ ഏറ്റവും പുരാതനവും സമ്പന്നവുമായ ഒരു നാഗരികതയിൽ നിന്ന് ആദരിക്കപ്പെടുന്നത് എനിക്ക് വളരെയധികം അഭിമാനകരമാണ്. എല്ലാ ഇന്ത്യക്കാരുടെയും പേരിൽ, ഈ ബഹുമതി ഞാൻ അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി സ്വീകരിക്കുന്നു.

ഈ ബഹുമതി നമ്മുടെ പങ്കാളിത്തത്തെ രൂപപ്പെടുത്തിയ എണ്ണമറ്റ ഇന്ത്യക്കാർക്കുള്ളതാണ് – 1896-ലെ പോരാട്ടത്തിൽ പിന്തുണ നൽകിയ ഗുജറാത്തി വ്യാപാരികളായാലും, എത്യോപ്യയുടെ വിമോചനത്തിനായി പോരാടിയ ഇന്ത്യൻ സൈനികരായാലും, വിദ്യാഭ്യാസത്തിലൂടെയും നിക്ഷേപത്തിലൂടെയും ഭാവി കെട്ടിപ്പടുക്കാൻ സഹായിച്ച ഇന്ത്യൻ അധ്യാപകർക്കും വ്യവസായികൾക്കും. ഇന്ത്യയിൽ വിശ്വാസമർപ്പിക്കുകയും ഹൃദയത്തിൽ നിന്ന് ഈ ബന്ധം സമ്പന്നമാക്കുകയും ചെയ്ത ഓരോ എത്യോപ്യൻ പൗരനും ഈ ബഹുമതി ഒരുപോലെ അവകാശപ്പെട്ടതാണ്.

സുഹൃത്തുക്കളേ,

ഈ അവസരത്തിൽ, എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലിക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ആദരണീയ വ്യക്തിത്വമേ,

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ, എത്യോപ്യ സന്ദർശിക്കാൻ നിങ്ങൾ എന്നെ വളരെ ഊഷ്മളതയോടും വാത്സല്യത്തോടും കൂടി പ്രേരിപ്പിച്ചു. എന്റെ സുഹൃത്തിൽ നിന്നും സഹോദരനിൽ നിന്നുമുള്ള അത്തരമൊരു സ്നേഹനിർഭരമായ ക്ഷണം എനിക്ക് എങ്ങനെ നിരസിക്കാൻ കഴിയും? അതുകൊണ്ടാണ്, ആദ്യ അവസരത്തിൽ തന്നെ ഞാൻ എത്യോപ്യയിലേക്ക് വരാൻ തീരുമാനിച്ചത്.

സുഹൃത്തുക്കളേ,

ഈ സന്ദർശനം പതിവ് നയതന്ത്ര പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നെങ്കിൽ, ഇതിന് വളരെയധികം സമയമെടുക്കുമായിരുന്നു. എന്നാൽ വെറും 24 ദിവസത്തിനുള്ളിൽ എന്നെ ഇവിടേയ്ക്ക് എത്തിച്ചത് നിങ്ങളുടെ വാത്സല്യവും ഊഷ്മളതയുമാണ്.

സുഹൃത്തുക്കളേ,

ലോകത്തിന്റെ ശ്രദ്ധ ​ഗ്ലോബൽ സൗത്തിൽ കേന്ദ്രീകരിക്കുന്ന ഈ സമയത്ത്, എത്യോപ്യയുടെ അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിലനിൽക്കുന്ന പാരമ്പര്യം നമുക്കെല്ലാവർക്കും പ്രചോദനത്തിന്റെ ശക്തമായ ഉറവിടമായി നിലകൊള്ളുന്നു. ഈ സുപ്രധാന കാലഘട്ടത്തിൽ, എത്യോപ്യയുടെ കടിഞ്ഞാൺ ഡോ. അബിയുടെ കഴിവുള്ള കൈകളിലാണെന്നത് വലിയ ഭാഗ്യമാണ്.

“മെഡെമർ” എന്ന തത്ത്വചിന്തയും വികസനത്തോടുള്ള ശക്തമായ പ്രതിബദ്ധതയും കൊണ്ട്, എത്യോപ്യയെ പുരോഗതിയുടെ പാതയിലേക്ക് അദ്ദേഹം നയിക്കുന്ന രീതി മുഴുവൻ ലോകത്തിനും ഒരു തിളക്കമാർന്ന മാതൃകയാണ്. പരിസ്ഥിതി സംരക്ഷണമായാലും, എല്ലാം ഉൾക്കൊള്ളുന്ന വികസനമായാലും, വൈവിധ്യമാർന്ന സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്തുന്നതായാലും, അദ്ദേഹത്തിന്റെ ശ്രമങ്ങളെയും സംരംഭങ്ങളെയും സമർപ്പണത്തെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയിൽ, “सा विद्या, या वुक्तये” അതായത് അറിവ് വിമോചിപ്പിക്കുന്നു എന്ന് നമ്മൾ പണ്ടേ വിശ്വസിച്ചിരുന്നു.

ഏതൊരു രാജ്യത്തിന്റെയും അടിത്തറ വിദ്യാഭ്യാസമാണ്, എത്യോപ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ഏറ്റവും വലിയ സംഭാവന നൽകിയത് നമ്മുടെ അധ്യാപകരിൽ നിന്നാണെന്ന് ഞാൻ അഭിമാനിക്കുന്നു. എത്യോപ്യയുടെ മഹത്തായ സംസ്കാരം അവരെ ഇവിടെ ആകർഷിച്ചു, ഒന്നിലധികം തലമുറകളെ രൂപപ്പെടുത്താനുള്ള പദവി അവർക്ക് ലഭിച്ചു. ഇന്നും, നിരവധി ഇന്ത്യൻ ഫാക്കൽറ്റി അംഗങ്ങൾ എത്യോപ്യൻ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്നു.

സുഹൃത്തുക്കളേ,

കാഴ്ചപ്പാടിലും വിശ്വാസത്തിലും അധിഷ്ഠിതമായി കെട്ടിപ്പടുക്കുന്ന പങ്കാളിത്തങ്ങളിലാണ് ഭാവി നിലകൊള്ളുന്നത്. എത്യോപ്യയുമായി ചേർന്ന്, വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുക മാത്രമല്ല, പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന സഹകരണം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

140 കോടി ഇന്ത്യൻ പൗരന്മാരുടെ പേരിൽ, എത്യോപ്യയിലെ എല്ലാ ബഹുമാന്യരായ ജനങ്ങൾക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.

നന്ദി.

***