Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഹിമാൻഷു നന്ദാലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ S11 ഇനത്തിൽ വെങ്കല മെഡൽ നേടിയ ഹിമാൻഷു നന്ദാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈ ഗെയിംസിൽ മൂന്ന് വെങ്കല മെഡലുകൾ സ്വന്തമാക്കിക്കൊണ്ട് അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹം തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും കൂടുതൽ വിജയങ്ങൾ കൈവരിക്കുമെന്നും പ്രത്യാശിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്കു എല്ലാവിധ ആശംസകളും നേർന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ S11 ഇനത്തിൽ വെങ്കല മെഡൽ നേടിയ ഹിമാൻഷു നന്ദാലിന് അഭിനന്ദനങ്ങൾ! ഈ ഗെയിംസിൽ മൂന്ന് വെങ്കല മെഡലുകൾ സ്വന്തമാക്കിക്കൊണ്ട് അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടർന്നും മികവ് പുലർത്താനും വലിയ വിജയങ്ങൾ നേടാനും അദ്ദേഹത്തിന് സാധിക്കട്ടെ. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആശംസകൾ:
PM@narendramodi”

 

****

SK