Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐ.ഡി.എഫ്.സി ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഐ.ഡി.എഫ്.സി ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഐ.ഡി.എഫ്.സി ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഐ.ഡി.എഫ്.സി ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഐ.ഡി.എഫ്.സി ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഐ.ഡി.എഫ്.സി ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഐ.ഡി.എഫ്.സി ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഗ്രാമീണ മേഖലയില്‍ വളര്‍ച്ചയുടെ വന്‍ കുതിച്ച് ചാട്ടത്തിന് ബാങ്കിംഗ് രംഗം തയ്യാറായിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്താവിനിമയ മേഖല കൈവരിച്ച വളര്‍ച്ചയ്ക്ക് സമാനമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഐ.ഡി.എഫ്.സി ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ വിജയകരമായ യാത്രയ്ക്ക് ഐ.ഡി.എഫ്.സിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഗ്രാമപ്രദേശങ്ങളിലെ ബാങ്കിടപാടുകളിലേയ്ക്ക് വികസിച്ചതോടെ, കൂടുതല്‍ വെല്ലുവിളികളുള്ള കടമയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യ വികസനത്തെ സഹായിക്കുന്ന സ്ഥാപനം ഇപ്പോള്‍ ജീവിതങ്ങളുടെ നിര്‍മ്മാണത്തിലേയ്ക്ക് പുരോഗമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയുടെ കടന്ന് വരവോടെ ബാങ്കിംഗ് രംഗം മൊത്തത്തില്‍ സുപ്രധാന പരിവര്‍ത്തനത്തിലൂടെ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാങ്കിംഗിന്റെ ഭാവി കേവലം കടലാസ് രഹിത, സ്ഥാപന രഹിത സംവിധാനം എന്നതിലുപരി ആത്യന്തികമായി കറന്‍സി രഹിതമാകുന്നതോടെ കള്ളപണം തടയാന്‍ സഹായകമാകും.

മുതിര്‍ന്ന തലത്തിലെ നിയമനങ്ങള്‍ ബാങ്ക് ബോര്‍ഡ് ബ്യൂറോ രൂപീകരണം, ബാങ്കുകളുടെ പുനര്‍ മൂലധനം സാധ്യമാക്കല്‍, കടബാധ്യതകളുടെ ലഘൂകരണം, ഇടപെടലുകള്‍ പരമാവധി കുറച്ചുകൊണ്ട് ബാങ്ക് മാനേജുമെന്റുകളെ ശാക്തീകരിക്കല്‍, മുഖ്യ പ്രവര്‍ത്തന സൂചകങ്ങളിലൂടെ ഉത്തരവാദിത്വ ചട്ടകൂടിന്റെ രൂപീകരണം, ബാങ്കുകളുടെ നവീകരണം തുടങ്ങി ബാങ്കിംഗ് മേഖലയില്‍ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കി വരുന്ന വിവിധ പരിഷ്‌കാരങ്ങള്‍ പ്രധാനമന്ത്രി വിവരിച്ചു.

കേന്ദ്ര ധനകാര്യമന്ത്രി ശ്രീ.അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി ശ്രീ. ജയന്ത് സിന്‍ഹ തുടങ്ങിയവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.