പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ: നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താഴേ പറയുന്ന കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കി.
1) കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും സംഭരിക്കുന്നതിനായി ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കി. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജി.ഇ.എം. എസ്.പി.വി) എന്നറിയപ്പെടുന്ന ഈ സ്ഥാപനം ദേശീയ പൊതു സംഭരണ പോര്‍ട്ടല്‍ സെക്ഷന്‍ എട്ട് കമ്പനിയായി കമ്പനി രജിസ്‌ട്രേഷന്‍ ആക്ട്-2013 ആധാരമാക്കിയാണ് രൂപീകരിക്കുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പൊതുആവശ്യത്തിന് വേണ്ട സാധനങ്ങളും സേവനങ്ങളും സുതാര്യമായും കാര്യക്ഷമമായും സംഭരിക്കുന്നതിന് സമ്പൂര്‍ണ്ണമായ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് സേവനം ഈ ജി.ഇ.എം. എസ്.പി.വി ലഭ്യമാക്കും.
2) ഡി.ജി.എസ് ആന്റ് ഡി അതിന്റെ പ്രവര്‍ത്തനം 2017 ഒക്‌ടോബറോടെ അവസാനിപ്പിക്കും. ഒരുപക്ഷേ അതിന് കഴിഞ്ഞില്ലെങ്കില്‍ മതിയായ ന്യായീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആ വകുപ്പിന്റെ പ്രവര്‍ത്തനം 2018 മാര്‍ച്ച് 31 വരെ നീട്ടാം.