Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയവരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘രഗാല വെങ്കട് രാഹുല്‍ സ്വര്‍ണ മെഡല്‍ നേടിയത് അഭിമാനകരമാണ്. നമ്മുടെ ഭാരോദ്വഹകരുടെ അതുല്യമായ പ്രകടനം കൂടുതല്‍ യുവാക്കളെ ഭാരോദ്വഹനത്തിലേക്ക് ആകര്‍ഷിക്കുമെന്ന് എനിക്ക് ഉറപ്പാണ്.
69 കിലോഗ്രാം വനിതാ ഭാരോദ്വഹനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ പുനം യാദവിനെ ഇന്ത്യ അഭിനന്ദിക്കുന്നു. ഭാരോദ്വഹനത്തോടുള്ള അവളുടെ സമര്‍പ്പണം ആദരണവ് ഉണര്‍ത്തുന്നതാണ്.’, ഭാരോദ്വഹകരെ അഭിനന്ദിച്ചുകൊണ്ടു പ്രദാനമന്ത്രി പറഞ്ഞു.
ഷൂട്ടര്‍മാരെ അഭിനന്ദിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി: ‘2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നമ്മുടെ ഷൂട്ടര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ഗംഭീര ഫോമില്‍ തുടരുന്ന മനു ഭക്കര്‍ സ്ത്രീകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയിരിക്കുന്നു. അവരെ അഭിനന്ദിക്കുന്നു.
ഹീന സിദ്ധു വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെള്ളി നേടി എന്നത് ആഹ്ലാദകരമാണ്. അവരെയും അഭിനന്ദിക്കുന്നു. ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.
പ്രതീക്ഷയുണര്‍ത്തുന്ന ഷൂട്ടര്‍ രവികുമാര്‍ പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ വെങ്കലം നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ഈ യുവ ഷൂട്ടര്‍ കായിക രംഗത്തിനു മഹത്തായ സംഭാവന അര്‍പ്പിച്ചിരിക്കുകയാണ്.’