പിഎം ഇന്ത്യ
പുരോഗതിയിലേക്കു കുതിക്കുന്ന ഒരു രാഷ്ട്രത്തിന്റെ ചലനാത്മകമായ റെയില്‍വേക്കായി ആലോചനാപൂര്‍ണമായ ബജറ്റ് അവതരിപ്പിച്ചതിനു റെയില്‍വേ മന്ത്രി ശ്രീ. സുരേഷ് പ്രഭുവിനെ ഞാന്‍ അഭിനന്ദിക്കുന്നു.
ഈ ബജറ്റ് ഭാവിയിലേക്കു പ്രത്യാശാപൂര്‍ണമായ നയങ്ങള്‍ മുന്നോട്ടുവെക്കുന്നതിനൊപ്പം മുന്‍വര്‍ഷത്തെ ബജറ്റിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയതിനെക്കുറിച്ചു വ്യക്തമായ ചിത്രം തരികയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നമുക്കേറെ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചു. പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഈ വര്‍ഷത്തെ ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ശുചിത്വം, യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, സാങ്കേതികവിദ്യ എന്നീ കാര്യങ്ങള്‍ക്കാണ് അവസാന രണ്ടു ബജറ്റുകളില്‍ ഊന്നല്‍ നല്‍കിയിരുന്നത്. അതോടൊപ്പം തന്നെ, റെയില്‍വേ പദ്ധതികള്‍ കഷ്ടിച്ചു പൂര്‍ത്തിയാക്കുക എന്ന പതിവു രീതിക്കപ്പുറം യഥാസമയം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുക എന്ന രീതിയിലേക്കു മാറുകയും ചെയ്തു. ഈ നയംമാറ്റം രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ അടിമുടി മാറ്റം വരുത്തുന്നതിനു സഹായകമായെന്നാണു ഞാന്‍ കരുതുന്നത്. അന്ത്യോദയ എക്‌സ്പ്രസ്സും ദീന-ദയാലു കോച്ചുകളും ഏര്‍പ്പെടുത്തുകവഴി സാധാരണക്കാര്‍ക്കു സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ ലഭ്യമാക്കാനുള്ള പദ്ധതി ദരിദ്രരോടു ഗവണ്‍മെന്റിനുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതാണ്.
കാര്യങ്ങള്‍ ഫലപ്രദമായി നടപ്പാക്കുക വഴിയും മൂലധന നിക്ഷേപം വര്‍ധിപ്പിക്കുക വഴിയും ഐ.ടിയും സാങ്കേതികവിദ്യയും കൂടുതല്‍ ഉപയോഗപ്പെടുത്തുക വഴിയും റെയില്‍വേ മെച്ചപ്പെടുത്തുകവഴി ദീര്‍ഘകാലത്തേക്കു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഈ ബജറ്റിനു സാധിക്കും.
പിന്നാക്ക പ്രദേശങ്ങളില്‍, വിശിഷ്യാ വടക്കുകിഴക്കന്‍ മേഖലയില്‍ റെയില്‍ബന്ധം മെച്ചപ്പെടുത്തുമെന്ന ഗവണ്‍മെന്റിന്റെ വാഗ്ദാനം നിറവേറ്റാന്‍ അനുയോജ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കാത്തവിധം നമ്മുടെ റെയില്‍വേ ട്രാക്കുകള്‍ നേരിടുന്ന പരിമിതി പരിഹരിക്കുന്ന കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടു താനും.
ശ്രീ. സുരേഷ് പ്രഭുവിനു മുമ്പും റെയില്‍വേ ബജറ്റുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടല്ലോ. ഞാന്‍ അവയെ വിമര്‍ശിക്കുന്നില്ല. പക്ഷേ, മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ അഞ്ചു ബജറ്റുകളുമായി താരമതമ്യം ചെയ്യുമ്പോള്‍ ശ്രീ. സുരേഷ് പ്രഭുവിന്റെ ബജറ്റില്‍ നിക്ഷേപം രണ്ടര ഇരട്ടി വര്‍ധിച്ചിട്ടുണ്ടെന്നു കാണാം. രാഷ്ട്ര പുനര്‍നിര്‍മാണത്തിനായുള്ള ഒരു പ്രധാന ആയുധമായിത്തീരും ഈ ബജറ്റ്. റെയില്‍വേ വികസനത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകളും സജീവമായി പങ്കാളിത്തം വഹിക്കുന്നുണ്ടെന്നതാണു ശ്രദ്ധേയമായ വസ്തുത. ഇതു സംബന്ധിച്ച വിശദമായ രൂപരേഖ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കൊപ്പം യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ചെലവുനിയന്ത്രണം, ഫലപ്രദമായ മാനേജ്‌മെന്റ്, ഉപഭോക്താവിനോടുള്ള ഉത്തരവാദിത്തബോധം എന്നീ കാര്യങ്ങളില്‍ ഈ ഗവണ്‍മെന്റിനുള്ള ഉറച്ച നിലപാടിനെ ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നുണ്ട്.
റെയില്‍വേ മന്ത്രി ശ്രീ. സുരേഷ് പ്രഭുവിനും റെയില്‍വേയിലെ എല്ലാ വ്യക്തികള്‍ക്കും ടീം റെയില്‍വേയ്ക്കും എന്റെ അഭിനന്ദനങ്ങള്‍.
വളരെ നന്ദി.
A passenger centric #RailBudget2016 without any fare hike. यात्री की गरिमा, रेल की गति और राष्ट्र की प्रगति। @RailMinIndia
— Narendra Modi (@narendramodi) February 25, 2016
Our efforts to comprehensively transform railways will gain even more momentum with this development oriented #RailBudget2016. @RailMinIndia
— Narendra Modi (@narendramodi) February 25, 2016
The boost to investment outlay shows our Government's long term vision for the Railways & the Nation. #RailBudget2016 @RailMinIndia
— Narendra Modi (@narendramodi) February 25, 2016
#RailBudget2016 caters to all sections of society. It stands out because it is an infrastructure-led & employment generating budget.
— Narendra Modi (@narendramodi) February 25, 2016
Rail Budget showcases a vision to reorganise, restructure & rejuvenate Railways with new processes, structures, norms & sources of revenue.
— Narendra Modi (@narendramodi) February 25, 2016
Launch of unreserved, superfast trains, Antyodaya Express & Deen Dayalu coaches illustrate our unwavering commitment to serving the poor.
— Narendra Modi (@narendramodi) February 25, 2016
Announcement to strengthen rail connectivity in Manipur & Mizoram is gladdening. Connectivity in Northeast is one of our core priorities.
— Narendra Modi (@narendramodi) February 25, 2016
#RailBudget2016's Vision 2020 will make the Indian Railways free from capacity constraints with higher train speed, punctuality & safety.
— Narendra Modi (@narendramodi) February 25, 2016
In the last year we have seen lot of success and this budget is an effort to further improve on this: PM on #RailBudget2016
— PMO India (@PMOIndia) February 25, 2016
Along with IT, investment has been given importance: PM on #RailBudget2016 @RailMinIndia
— PMO India (@PMOIndia) February 25, 2016
This budget will enhance the Navnirman of the nation: PM @narendramodi on #RailBudget2016 @RailMinIndia @sureshpprabhu
— PMO India (@PMOIndia) February 25, 2016
Want to congratulate @sureshpprabhu and the entire Team Railways: PM on #RailBudget2016 @RailMinIndia
— PMO India (@PMOIndia) February 25, 2016