Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജന്മദിനാശംസകൾ നേർന്ന ലോകനേതാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


ജന്മദിനാശംസകൾ നേർന്ന ലോകനേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നന്ദിയറിയിച്ചു.

ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

പ്രധാനമന്ത്രി സ്കെറിറ്റ്, താങ്കളുടെ ഊഷ്മളമായ ആശംസകൾക്കും ഡൊമിനിക്കയിലെ ​ഗവൺമെന്റിന്റെയും ജനങ്ങളുടെയും നല്ല മനസ്സിനും നന്ദി. ഇന്ത്യ നമ്മുടെ അടുത്ത സൗഹൃദത്തെ വിലമതിക്കുന്നു.

@SkerritR

പ്രധാനമന്ത്രി മെലോണി, താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. ഇന്ത്യ-ഇറ്റലി സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നമ്മുടെ അടുത്ത സഹകരണം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.

@GiorgiaMeloni

പ്രധാനമന്ത്രി ടോബ്‌ഗേ, താങ്കളുടെ ഊഷ്മളമായ ആശംസകൾക്കും അനുകമ്പ നിറഞ്ഞ വാക്കുകൾക്കും നന്ദി. താങ്കളുടെ ആശംസകളെയും വികാരങ്ങളെയും ഞാൻ വളരെയധികം വിലമതിക്കുന്നു.

@tsheringtobgay

ഡോ.ടെഡ്രോസ്, താങ്കളുടെ ഊഷ്മളമായ ജന്മദിനാശംസകൾക്കും അനുകമ്പ നിറഞ്ഞ വാക്കുകൾക്കും നന്ദി.

ബ്രിക്സ് ഉച്ചകോടിയുടെ വേളയിൽ താങ്കളെ കാണാൻ കഴിഞ്ഞതിലും ലോകാരോഗ്യം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ നമ്മുടെ പങ്കിട്ട പ്രതിബദ്ധത മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതിലും സന്തോഷം.

@DrTedros

***

SK