പിഎം ഇന്ത്യ
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജിയോസയന്‍സ് പ്രചരിപ്പിക്കുന്നതിനും 2020ല്‍ 36-ാമത് ഇന്റര്‍നാഷണല്‍ ജിയോളജിക്കല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനുമായി സൊസൈറ്റി രൂപീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി.
ഇന്ത്യന്‍ സൊസൈറ്റീസ് ആക്ട് 1860 പ്രകാരമാണ് സൊസൈറ്റി രൂപീകരിക്കുക.
2020 മാര്‍ച്ച് രണ്ടു മുതല്‍ ആറു വരെ ഡെല്‍ഹിയിലാണു ജിയോളജിക്കല്‍ കോണ്‍ഗ്രസ് നടക്കുക.
2018-19 വരെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി മന്ത്രിസഭ 52 കോടി രൂപ അനുവദിച്ചിരുന്നു.
കോണ്‍ഗ്രസ് നടക്കുന്നതിന് ഒരു വര്‍ഷം മുമ്പ് എസ്റ്റിമേറ്റ് പുതുക്കി കൂടുതല്‍ ഫണ്ട് അനുവദിക്കുകയും ചെയ്യും.
ഖനി മന്ത്രാലയവും ഭൂമിശാസ്ത്ര മന്ത്രാലയവും ചേര്‍ന്ന് രാജ്യത്തെ സയന്‍സ് അക്കാദമികളുടെയും സഹ ആതിഥേയരായ അയല്‍രാജ്യങ്ങളുടെയും പിന്തുണയോടെയാണ് ജിയോളജിക്കല്‍ കോണ്‍ഗ്രസിന് ആതിഥ്യമരുളുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഏഴായിരത്തിലേറെ ജിയോസയന്റിസ്റ്റുകള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷീക്കുന്നത്.