Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജി.എസ്.ടി. നടപ്പാക്കുന്നതിനായി ചരക്കു-സേവന സെസ്സുകളും സര്‍ച്ചാര്‍ജുകളും ഒഴിവാക്കുന്നതു സംബന്ധിച്ച് കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് ആക്റ്റ് ഭേദഗതി ചെയ്യുന്നതിനു മന്ത്രിസഭാ അനുമതി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം താഴെ പറയുന്ന ശുപാര്‍ശകള്‍ അംഗീകരിച്ചു.

1. കസ്റ്റംസ് ആക്റ്റ്, 1962ന്റെ ഭേദഗതി

2. കസ്റ്റംസ് താരിഫ് ആക്റ്റ്, 1975ന്റെ ഭേദഗതി

3. സെന്‍ട്രല്‍ എക്‌സൈസ് ആക്റ്റ്, 1944ന്റെ ഭേദഗതി

4. സെന്‍ട്രല്‍ എക്‌സൈസ് താരിഫ് ആക്റ്റ്, 1985 പിന്‍വലിക്കല്‍

5. സെസ് ചുമത്തുന്ന നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്യലും പിന്‍വലിക്കലും.

ഈ ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ രണ്ടു രീതിയിലുള്ള നേട്ടങ്ങളുണ്ട്.

1. കസ്റ്റംസ് ആക്റ്റ്, 1962ല്‍ 108 എ, 108 ബി വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്നതോടെ കയറ്റുമതി, ഇറക്കുമതിച്ചരക്കുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഓരോ വ്യക്തിയും സമര്‍പ്പിക്കണമെന്ന വ്യവസ്ഥയിലൂടെ ചരക്കുകളുടെ മൂല്യം കുറച്ചോ കൂട്ടിയോ കാണിക്കുന്നതു കണ്ടെത്താന്‍ സാധിക്കും. കയറ്റുമതി പ്രോത്സാഹന പദ്ധതികളിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ സാധിക്കും. കസ്റ്റംസ് ആക്റ്റ് ഉള്‍പ്പെടെയുള്ള വിവിധ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് തടയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

2. ജി.എസ്.ടി. വരുന്നതോടെ പ്രസക്തമല്ലാതായിത്തീരുന്ന മറ്റു നിയമങ്ങളിലെ വ്യവസ്ഥകള്‍ നീക്കുന്നത് സ്റ്റാറ്റിയൂട്ട് ബുക്കിലുള്ള അപ്രസക്തമായ വ്യവസ്ഥകള്‍ ഒഴിവാക്കപ്പെടുന്നതിനും അതോടൊപ്പം, ഒന്നിലധികം നികുതികള്‍ ചുമത്തപ്പെടുന്ന സ്ഥിതി അവസാനിപ്പിക്കുന്നതിനും സഹായകമാകും.