പിഎം ഇന്ത്യ
ജി-സാറ്റ്-II ബഹിരാകാശ വാഹനത്തിന്റെ വിക്ഷേപണ ഒരുക്കങ്ങള്ക്കാ്യുള്ള ചെലവായ 1117 കോടി രൂപയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്ന് മന്ത്രിസഭായോഗം അംഗീകാരം നല്കിോ. ഈ വര്ഷം് അവസാനത്തോടെയാണ് ജി-സാറ്റ്-II ന്റെ വിക്ഷേപണം നടക്കുക ഉപഗ്രഹത്തിന്റെ ഭാരം 5600 കിലോഗ്രാം ആയതിനാല്‍ വിക്ഷേപണ വാഹനം രാജ്യത്തിന് പുറത്ത് നിന്നാണ് വാങ്ങേണ്ടത്. ഉപഗ്രഹം ഉപയോഗിച്ച് ഗ്രാമീണ വാര്ത്താോ വിനിമയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഗ്രാമങ്ങളില്‍ 10 ജി.ബി.പി.എസ്. ശേഷിയുള്ള ബ്രോഡ്ബാന്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിന് ഇത് വഴി സാധിക്കും.