Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡിഫ് എക്‌സ്‌പോ-2018 ചെന്നൈയില്‍ പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നാളെ (2018 ഏപ്രില്‍ 12) തമിഴ് നാട് സന്ദര്‍ശിക്കും. ചെന്നൈയിലെ കാഞ്ചീപുരം ജില്ലയിലുള്ള തിരുവിടന്താളില്‍ പ്രതിരോധ പ്രദര്‍ശനത്തിന്റെ 10-ാം പതിപ്പായ ഡിഫ് ഏക്‌സ്‌പോ-2018 അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഇക്കൊല്ലത്തെ ഡിഫ് എക്‌സ്‌പോയുടെ മുദ്രാവാക്യം ”ഇന്ത്യ: പ്രതിരോധ ഉല്‍പ്പാദനത്തിന്റെ വളര്‍ന്നുവരുന്ന കേന്ദ്രം” എന്നതാണ്. പ്രതിരോധ സംവിധാനങ്ങളും അതിന്റെ ഘടകങ്ങളും കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കുള്ള ശേഷി ഇതിലൂടെ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. 150 അന്തര്‍ദ്ദേശീയ പ്രദര്‍ശകരുള്‍പ്പെടെ 670ലധികം പ്രദര്‍ശകര്‍ ഡിഫ്എക്‌പോയില്‍ പങ്കെടുക്കും. സൂക്ഷ്മ ഇടത്തരം ചെറുകിട (എം.എസ്.എം.ഇ) മേഖലയ്ക്ക് ഏറെകുറെ 15% ന്റെ മികച്ച പ്രാതിനിധ്യം ഇക്കൊല്ലം ലഭിക്കും.

ടാറ്റാ, എല്‍ആന്റ് ടി, കല്ല്യാണി, ഭാരത് ഫോര്‍ജ്, മഹിന്ദ്ര, എം.കെ.യു, ഡി.ആര്‍.ഡി.ഒ, എച്ച്.എ.എല്‍, ബെല്‍, ബി.ഡി.എല്‍, ബി.ഇ.എം.എല്‍, എം.ഡി.എല്‍, ജി.ആര്‍.എസ്.ഇ, ജി.എസ്.എല്‍, എച്ച്. എസ്.എല്‍, മിധാനി, ആയുധ നിര്‍മ്മാണ ഫാക്ടറികള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യന്‍ പങ്കാളിത്തത്തില്‍ ഉള്‍പ്പെടും. ലോക്ഹീല്‍ഡ് മാര്‍ട്ടിന്‍, ബോയിംഗ്(യു.എസ്.എ) സാബ് (സ്വീഡന്‍), എയര്‍ബസ്, റഫേല്‍ (ഫ്രാന്‍സ്) റോസോണ്‍ബോറോണ്‍ എക്‌സ്‌പോര്‍ട്ട്‌സ്, യുണൈറ്റഡ് ഷിപ്പ് ബില്‍ഡിംഗ്(റഷ്യ), ബി.എ.ഇ സിസ്റ്റംസ് (യു.കെ), സിബാറ്റ് (ഇസ്രേല്‍), വാര്‍ട്‌സിലാ (ഫിന്‍ലന്‍ഡ്), റോഡ് ആന്റ് സ്വാഷ്‌സ് (ജര്‍മ്മനി) എന്നിവയാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നും ഡിഫ് എസ്‌ക്‌പോ-2018ല്‍ പങ്കെടുക്കുന്ന ചില പ്രമുഖ കമ്പനികള്‍.

പ്രധാനമന്ത്രി അടയാറിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സന്ദര്‍ശിക്കും. ശ്രീപെരുമ്പത്തൂരിലെ പാലിയേറ്റീവ് പരിചരണത്തിന് വേണ്ടിയുള്ള വജ്രജൂബിലി മന്ദിരത്തിന്റെയും (മഹാവീര്‍ ആശ്രയ്)അഡയാര്‍ കാന്‍സര്‍ സെന്ററിലെ ഡേകെയര്‍ കേന്ദ്രത്തിന്റേയും, നഴ്‌സസ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ടുള്ള ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്യും.