
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിലുള്ള തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി എന്നീ മൂന്ന് വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) വികസിപ്പിക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ആഗോള മത്സര ബിഡ്ഡിംഗില്‍ വിജയിച്ച അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് മൂന്ന് വിമാനത്താവളങ്ങളുടെയും നടത്തിപ്പ്, മാനേജ്മെന്റ്, വികസനം എന്നീ കാര്യങ്ങള്‍ക്കായി അമ്പത് വര്‍ഷം നല്‍കാനാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്.
പൊതുമേഖലയില്‍ ആവശ്യമായ നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം, മെച്ചപ്പെട്ട സേവനം, വൈദഗ്ദ്ധ്യം, സംരംഭകത്വം, പ്രൊഫഷണലിസം എന്നിവയ്ക്കും തീരുമാനം വഴിയൊരുക്കും.
ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സര്‍ക്കാര്‍ ഒരു പത്ത് വര്‍ഷം മുമ്പ് പാട്ടത്തിന് നല്‍കിയിരുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വിമാനത്താവളങ്ങളും വ്യോമയാന അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ സഹായിച്ചു.
പിപിപി പങ്കാളികളില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലഭിച്ച വരുമാനം ടയര്‍ -2, ടയര്‍ -3 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വിമാനത്താവളങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും സഹായകമായിട്ടുണ്ട്. എയര്‍പോര്‍ട്സ് കൌണ്‍സില്‍ ഇന്റര്നാഷനലിന്റെകണക്കു പ്രകാരം എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റിയില്ഇന്ത്യയിലെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള വിമാനത്താവളങ്ങള്‍ അതത് വിഭാഗങ്ങളില്ആദ്യ 5 സ്ഥാനങ്ങളില്‍ എത്തിയിരുന്നു.