Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തുറമുഖ തൊഴിലാളികള്‍ക്കുള്ള പാരിതോഷിക പദ്ധതി കാലാവധി ദീര്‍ഘിപ്പിക്കും


തുറമുഖ തൊഴിലാളികള്‍ക്ക് ഉത്പാദന ക്ഷമതയുമായി ബന്ധപ്പെടുത്തി പാരിതോഷികം നല്‍കുന്ന പദ്ധതിയുടെ കാലാവധി 2014-2016 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2014-2015 കാലയളവില്‍ താത്കാലികമായി നല്‍കിയ തുക തട്ടിക്കിഴിച്ചായിരിക്കും ഇതു അനുവദിക്കുക. ഇതിനാവശ്യമായ തുക ഗവണ്‍മെന്റില്‍ നിന്നുള്ള ബജറ്റ് സഹായമില്ലാതെ പ്രധാന തുറമുഖ ട്രസ്റ്റുകളും തുറമുഖ തൊഴിലാളി ബോര്‍ഡുകളും സ്വന്തമായി കണ്ടെത്തണം. രാജ്യത്തെ 44000ത്തോളം തുറമുഖ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.