പിഎം ഇന്ത്യ
ഇന്ത്യയില്‍ ദീര്‍ഘകാല വിസയില്‍ കഴിയുന്ന അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്‍മാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ഇനിപറയുന്ന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി.
• ബാങ്ക് അക്കൗണ്ട് തുറക്കല്‍
• സ്വന്തമായി താമസിക്കുന്നതിനും സ്വയം തൊഴില്‍ നടത്തുന്നതിനും വസ്തു വാങ്ങാന്‍ അനുമതി
• സ്വയം തൊഴില്‍ ഏറ്റെടുക്കാന്‍ അനുമതി
• ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍ എന്നിവ ലഭ്യമാക്കല്‍
• തങ്ങള്‍ താമസിക്കുന്ന സംസ്ഥാനം / കേന്ദ്ര ഭരണ പ്രദേശത്തിനകത്ത് സ്വതന്ത്രമായി നീങ്ങാന്‍ അനുമതി
• ദീര്‍ഘകാല വിസാ രേഖകള്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സം സ്ഥാനത്തേയ്ക്ക് മാറ്റാന്‍ അനുമതി
• ഹ്രസ്വകാല – ദീര്‍ഘകാല വിസയുടെ കാലാവധി കഴിഞ്ഞ ശേഷം പുതുക്കുന്നതിനുള്ള പിഴ ഒഴിവാക്കല്‍
• അനുമതി കൂടാതെ പുതിയ സ്ഥലത്തേയ്ക്ക് താമസം മാറിയാലും അവിടെ നിന്ന് ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാന്‍ അനുമതി
2009 ലെ പൗരത്വ ചട്ടങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് ഇത്തരക്കാര്‍ക്ക് പൗരത്വം ലഭിക്കുന്നതിനായി താഴെപ്പറയുന്ന വകുപ്പുകള്‍ സഹായിക്കും.
• കളക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ അധികാരപ്പെടുത്തുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ പദവിയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ മുമ്പാകെ ആയിരിക്കണം അപേക്ഷകന്‍ സത്യവാചകം ചൊല്ലേണ്ടത്.
• ഇനിപ്പറയുന്ന 7 സംസ്ഥാനങ്ങളിലെ 16 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ഇന്ത്യയിലെ പൗരത്വ രജിസ്‌ട്രേഷനുള്ള അധികാരം 2 വര്‍ഷത്തേയ്ക്ക് നല്‍കിയിട്ടുണ്ട്.
ക്രമ
നമ്പര്‍ സംസ്ഥാനം ജില്ലകള്‍
1 ഛത്തീസ്ഗഢ് റായ്പൂര്‍
2 ഗുജറാത്ത് അഹമ്മദാബാദ്, ഗാന്ധിനഗര്‍, കച്ച്
3 മദ്ധ്യപ്രദേശ് ഭോപ്പാല്‍, ഇന്‍ഡോര്‍
4 മഹാരാഷ്ട്ര നാഗ്പൂര്‍, മുബൈ, പൂനെ, താനേ
5 ഡല്‍ഹി പശ്ചിമ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി
6. രാജസ്ഥാന്‍ ജോഥ്പൂര്‍, ജയ്‌സാല്‍മിര്‍, ജയ്പൂര്‍
7 ഉത്തര്‍പ്രദേശ് ലക്‌നൗ
ഇന്ത്യയില്‍ പൗരത്വത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് നിലവിലുള്ള 3,000 രൂപ -1,500 രൂപ നിരക്കില്‍ നിന്നും 100 രൂപയാക്കി കുറച്ചിട്ടുണ്ട്.