Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്‌പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലും ഡൽഹിയിലെ 7-ാം നമ്പർ ലോക് കല്യാൺ മാർഗിലും പരീക്ഷാ വാരിയേഴ്‌സിനോടൊപ്പം നടത്തുന്ന ‘പരീക്ഷാ പേ ചർച്ച’യുടെ പ്രത്യേക എപ്പിസോഡ് കാണാൻ പ്രധാനമന്ത്രി എല്ലാവരോടും ആഹ്വാനം ചെയ്തു


ഭാരതത്തിലെ യുവതയുടെ കൂട്ടായ മനോഭാവത്തിനും ഹൃദ്യമായ സംവാദങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിനായി, 2026 ഫെബ്രുവരി 6-ന് സംപ്രേക്ഷണം ചെയ്യുന്ന ‘പരീക്ഷാ പേ ചർച്ച’യുടെ (Pariksha Pe Charcha) പ്രത്യേക എപ്പിസോഡ് കാണാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ പൗരന്മാരെ ക്ഷണിച്ചു.

പരീക്ഷാക്കാലം അടുത്തിരിക്കെ, പ്രധാനമന്ത്രി ഒരിക്കൽ കൂടി ‘പരീക്ഷാ പേ ചർച്ച’യിലൂടെ യുവ വിദ്യാർത്ഥികളുമായി സംവദിച്ചു. ഈ വർഷം ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്‌പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലും ഡൽഹിയിലെ 7-ാം നമ്പർ ലോക് കല്യാൺ മാർഗിലുമുള്ള പരീക്ഷാ വാരിയേഴ്‌സുമായാണ് ( പരീക്ഷാർത്ഥികളുമായാണ്,Exam Warriors) അദ്ദേഹം സംവദിച്ചത്.

വിദ്യാർത്ഥികളുടെ ആവേശവും തുറന്ന സമീപനവും തന്നെ ഉന്മേഷഭരിതനാക്കിയെന്നും പ്രചോദനം നൽകിയെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സമ്മർദ്ദരഹിതമായ പരീക്ഷകളുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം, വെല്ലുവിളികളെ അതിജീവിക്കുന്നതിനും ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.

‘എക്സ്’ൽ ശ്രീ മോദി കുറിച്ചു :

“പരീക്ഷകൾ അടുത്തെത്തിയിരിക്കുന്നു, അതോടൊപ്പം #ParikshaPeCharcha-യും തിരിച്ചെത്തിയിരിക്കുന്നു!

ഇത്തവണ ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്‌പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലും ഡൽഹിയിലെ 7-ാം നമ്പർ ലോക് കല്യാൺ മാർഗിലുമുള്ള #ExamWarriors-മായാണ് ചർച്ച നടന്നത്. എപ്പോഴത്തെയും പോലെ, എന്റെ യുവ സുഹൃത്തുക്കളുമായി സംവദിക്കുന്നതും സമ്മർദ്ദരഹിതമായ പരീക്ഷകളെക്കുറിച്ചും മറ്റ് പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതും പുത്തനുണർവ് നൽകുന്ന ഒന്നാണ്.

ഫെബ്രുവരി 6-ന് സംപ്രേക്ഷണം ചെയ്യുന്ന ‘പരീക്ഷാ പേ ചർച്ച'(PPC) എപ്പിസോഡ് തീർച്ചയായും കാണുക!”

 

 

****

NK