Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നമാമി ഗംഗേ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ അവശ്യമായ മാറ്റംവരുത്തും.


നമാമി ഗംഗേ പദ്ധതിയ്ക്ക് കീഴില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

പദ്ധതിയുടെ നടത്തിപ്പില്‍ മാതൃകാപരമായ വ്യതിയാനം വരുത്തിക്കൊണ്ട് പ്രവര്‍ത്തന കാര്യക്ഷമത, സുസ്ഥിരത എന്നിവ ഉറപ്പാക്കാന്‍ വേണ്ടിയാണിത്. ഇതു പ്രകാരം മൂലധന നിക്ഷേപത്തിന്റെ ഒരു ഭാഗം (40 ശതമാനം വരെ) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് നടത്തും. ശേഷിക്കുന്ന തുക 20 വര്‍ഷത്തെ കരാറില്‍ ആന്വിറ്റിയായി ലഭ്യമാക്കും.

പദ്ധതി നടത്തിപ്പിന് ഒരു പ്രത്യേക സംവിധാനവും രൂപീകരിക്കും.