പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനുള്ള ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി ഇന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കി.
സ്ത്രീ സംവരണമെന്ന ആവശ്യം പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണെന്നും കത്തുകളിലൂടെയും നേരിട്ടുള്ള ആശയവിനിമയങ്ങളിലൂടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എണ്ണമറ്റ സ്ത്രീകൾ ഈ ആഗ്രഹം നിരന്തരം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവൺമെന്റിന്റെ പ്രതിബദ്ധതയിൽ യാതൊരു മാറ്റവുമില്ലെന്നും രാജ്യത്തുടനീളമുള്ള നാരീശക്തിയുടെ പിന്തുണ ഈ ദൃഢനിശ്ചയത്തിന് കൂടുതൽ കരുത്തേകുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചത്:
“നമ്മുടെ നാരീശക്തിക്ക് നൽകിയ വാഗ്ദാനം നിറവേറ്റുമെന്ന് ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. ആ വാഗ്ദാനം പാലിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ ഞങ്ങൾ ഇന്നും ഉറച്ചുനിൽക്കുന്നു…”
We had made a promise to our Nari Shakti and we remain committed to fulfilling it… https://t.co/ZT3TK71Psh
— Narendra Modi (@narendramodi) November 28, 2026
****
We had made a promise to our Nari Shakti and we remain committed to fulfilling it... https://t.co/ZT3TK71Psh
— Narendra Modi (@narendramodi) November 28, 2026