പിഎം ഇന്ത്യ
നിക്ഷേപരംഗത്തെ സഹകരണത്തിനും നിക്ഷേപം സുഗമമാക്കുന്നതിനുമായി ഇന്ത്യയും ബ്രസീലും ഇന്‍വെസ്റ്റ്‌മെന്റ് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ട്രീറ്റി (ഐ.സി.എഫ്.ടി.) ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നിക്ഷേപത്തിന്റെ ഒഴുക്കിനെ വര്‍ധിപ്പിക്കുന്നതായിരിക്കും കരാര്‍. ബ്രസീലില്‍നിന്നുള്ള നിക്ഷേപകര്‍ക്ക് ഇന്ത്യയിലും ഇന്ത്യയില്‍നിന്നുള്ള നിക്ഷേപകര്‍ക്കു ബ്രസീലിലും നിക്ഷേപം നടത്തുന്നതിനു കരാര്‍ സഹായകമാകും. നിക്ഷേപരംഗത്തു തുല്യത ഉറപ്പുവരുത്തുകയും വിവേചനം ഇല്ലാതാക്കുകയുംവഴി നിക്ഷേപകരുടെ ആത്മവിശ്വാസവും സംതൃപ്തിയും വര്‍ധിപ്പിക്കുകയും അതു നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. ബ്രസീലിയന്‍ നിക്ഷേപകര്‍ക്കു പ്രിയപ്പെട്ട പ്രത്യക്ഷ നിക്ഷേപ കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടാനും കരാര്‍ സഹായിക്കും.