പിഎം ഇന്ത്യ
നീതി ആയോഗിന്റെ മുഴുവൻ സമയ അംഗങ്ങളായി നിയമിതരായ ഡോ.ആർ.ബാലസുബ്രഹ്മണ്യം ജിയെയും ഡോ.ജോറം അനിയ ജിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു.
അവരുടെ സമ്പന്നമായ അനുഭവപരിചയവും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും നയരൂപീകരണത്തെ വളരെയധികം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ സംഭാവനകൾ വിവിധ മേഖലകളിലെ നവീനാശയങ്ങൾക്കും വളർച്ചയ്ക്കും സഹായിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അവരുടെ വരുംകാല ഔദ്യോഗിക ജീവിതം വളരെ ഫലപ്രദവും സ്വാധീനം ചെലുത്തുന്നതുമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“നീതി ആയോഗിന്റെ മുഴുവൻ സമയ അംഗങ്ങളായി നിയമിതരായ ഡോ. ആർ.ബാലസുബ്രഹ്മണ്യം ജിക്കും ഡോ.ജോറം അനിയ ജിക്കും അഭിനന്ദനങ്ങൾ. അവരുടെ സമ്പന്നമായ അനുഭവപരിചയവും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും നയരൂപീകരണത്തെ വളരെയധികം ശക്തിപ്പെടുത്തും. അവരുടെ സംഭാവനകൾ വിവിധ മേഖലകളിലെ നവീനാശയങ്ങൾക്കും വളർച്ചയ്ക്കും സഹായിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അവരുടെ വരുംകാല ഔദ്യോഗിക ജീവിതം വളരെ ഫലപ്രദവും സ്വാധീനം ചെലുത്തുന്നതുമാകട്ടെയെന്ന് ആശംസിക്കുന്നു.”
Congratulations to Dr. R. Balasubramaniam Ji and Dr. Joram Aniya Ji on being appointed as Full-time Members of NITI Aayog. Their rich experience and deep understanding of various issues will greatly strengthen policy making. I am confident their contributions will help drive…
— Narendra Modi (@narendramodi) May 2, 2026
-NK-