Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നൈജീരിയയുടെ മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


നൈജീരിയയുടെ മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. നൈജീരിയയുടെ മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായുള്ള വിവിധ അവസരങ്ങളിലെ കൂടിക്കാഴ്ചകളും സംഭാഷണങ്ങളും ശ്രീ മോദി അനുസ്മരിച്ചു. ഇന്ത്യ-നൈജീരിയ സൗഹൃദത്തെക്കുറിച്ചുള്ള മുഹമ്മദു ബുഹാരിയുടെ ജ്ഞാനവും ആ ബന്ധത്തോട് അദ്ദേഹം പുലർത്തിയ  ഊഷ്മളതയും അചഞ്ചലമായ പ്രതിബദ്ധതയും വേറിട്ടുനിൽക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും, നൈജീരിയൻ ജനതയ്ക്കും,, ഗവൺമെന്റിനും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതിൽ ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു, ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി X-ൽ കുറിച്ചു;

“നൈജീരിയയുടെ മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. വിവിധ അവസരങ്ങളിലായി ഞങ്ങൾ നടത്തിയ കൂടിക്കാഴ്ചകളും സംഭാഷണങ്ങളും ഞാൻ ഓർക്കുന്നു. ഇന്ത്യ-നൈജീരിയ സൗഹൃദത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജ്ഞാനവും ആ ബന്ധത്തോട് അദ്ദേഹം പുലർത്തിയ  ഊഷ്മളതയും അചഞ്ചലമായ പ്രതിബദ്ധതയും വേറിട്ടു നിന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും, നൈജീരിയൻ ജനതയ്ക്കും, ഗവൺമെന്റിനും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതിൽ ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു.

@officialABAT

@NGRSepresident”

***

NK