പിഎം ഇന്ത്യ
ഇന്ത്യയിലെ കേന്ദ്ര സില്‍ക്ക് ബോര്‍ഡും (സി.എസ്.ബി) ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആഗ്രോബയോളജിക്കല്‍ സയന്‍സും(എന്‍.ഐ.എ.എസ്)തമ്മില്‍ പട്ടുനുഴുപ്പുഴുവളര്‍ത്തല്‍ പട്ടുനൂല്‍ വ്യവസായം എന്നിവയില്‍ യോജിച്ചുള്ള ഗവേഷണത്തിന് ഏര്‍പ്പെട്ട ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി.
ഇന്ത്യയുടെ ഉഷ്ണമേഖല അവസ്ഥയ്ക്ക് ഇണങ്ങുന്ന തരത്തില്‍ പട്ടുനൂല്‍പ്പുഴുക്കളുടെ ഫലവത്തായ ബൈവോലറ്റിന്‍ സങ്കരയിനങ്ങള്‍ വികസിപ്പിക്കുന്നതിന് യോജിച്ചുള്ള ഗവേഷണത്തിനായി 2016 നവംബര്‍ 11നാണ് സി.എസ്.ബിയും എന്‍.ഐ.എ.എസും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത്. ശാസ്ത്രീയ സാങ്കേതിക സ്വഭാവത്തിലുള്ളതായിരുന്നു ധാരണാപത്രം. ഇത് മികച്ച സങ്കരയിനം പട്ടുനൂല്‍പ്പുഴുക്കളെ വികസിപ്പിച്ചെടുക്കുന്നതിന് സഹായിക്കും. ഇത് ഇന്ത്യന്‍ പട്ടുനൂല്‍പ്പുഴുവികസന വ്യവസായത്തിന്റെ ഉല്‍പ്പാദനക്ഷമതയും ശേഷിയും വര്‍ദ്ധിപ്പിക്കും. അതിലൂടെ പട്ടിന്റെയും പട്ട് ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ധാരണാപത്രത്തെത്തുടര്‍ന്ന് രാജ്യത്തെ ടെക്‌സറ്റൈല്‍സ് വസ്ത്ര വ്യവസായത്തിന് ലോകനിലവാരത്തിലുള്ള പട്ടും പട്ടുല്‍പ്പന്നങ്ങളും കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗുണനിലവാരവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നത് ആത്യന്തികമായി പട്ടുല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കും.