Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റ് ഹൗസില്‍ നടന്ന റിട്രോഫിറ്റ് ഇലക്ട്രിക് ബസുകളുടെ പ്രവര്‍ത്തന വിശദീകരണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു

പാര്‍ലമെന്റില്‍ ഇന്ന് നടന്ന റിട്രോഫിറ്റ് ബസുകളുടെ പുറത്തിറക്കല്‍ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. നിലവിലുള്ള ബസുകള്‍ ഡീസലിനു പകരം ബാറ്ററി വച്ചു പ്രവര്‍ത്തിപ്പിക്കുന്നവയാക്കി ഇലക്ട്രിക് ബസുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ശുദ്ധവും മലിനീകരണമുക്തവുമായ യാത്രാസംവിധാനം ഒരുക്കുന്നതിനുള്ള ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ പുതിയൊരു പദ്ധതിയാണിത്.

ബസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി അതിന്റെ താക്കോല്‍ സ്പീക്കര്‍ സുമിത്രാ മഹാജന് കൈമാറി.

വളരെക്കാലമായി തുടരുന്ന ചര്‍ച്ചാവിഷയമാണ് പരിസ്ഥിതിയെന്നും പരിസ്ഥിതിയ്ക്കുണ്ടാവുന്ന കോട്ടങ്ങള്‍ സാധാരണക്കാരനെയാണ് ബാധിക്കുന്നതെന്നും ഈ അവസരത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

അടുത്തയിടെ പാരീസില്‍ നടന്ന സി.ഒ.പി. കാലാവസ്ഥാ ഉച്ചകോടിയെ പരാമര്‍ശിക്കവെ, അവിടെ തുടക്കമിട്ട രണ്ടു സുപ്രധാന കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

ഹരിത സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ബില്ലിന്റെയും മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഇന്ത്യയും യു.എസും ഫ്രാന്‍സും ചേര്‍ന്ന് തുടക്കമിട്ട ‘നവീകരണ ദൗത്യമാണ്’ അതില്‍ ഒന്ന്.

സൂര്യപ്രകാശം സുലഭമായി ലഭിക്കുന്ന രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സൗരസഖ്യം രൂപീകരിച്ചതാണ് മറ്റൊരു സംഭവം.

ഈ കൂട്ടായ്മയുടെ ആസ്ഥാനം ഡല്‍ഹിയായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ഇത്തരമൊരു ബസ് ഇറക്കുന്നതിന് കേന്ദ്രഗതാഗത, ദേശീയ പാതാ വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

മേന്മയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ക്ക് പ്രചോദനമാകുന്ന വിധത്തില്‍ വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി വ്യവസായികളോട് അഭ്യര്‍ഥിച്ചു.

സ്പീക്കര്‍ സുമിത്രാ മഹാജന്‍, കേന്ദമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായ്ഡു, പ്രകാശ് ജാവ്‌ദേകര്‍ എന്നിവരും ഒട്ടേറെ പാര്‍ലമെന്റ് അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.