പിഎം ഇന്ത്യ
വിവര സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പ്രഗതി സംവിധാനംവഴിയുള്ള ഒന്‍പതാമത് ആശയവിനിമയ പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.
കസ്റ്റംസ്, എക്‌സൈസ് മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് ഏറെ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പൊതുജനങ്ങളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകള്‍ പരാതികള്‍ പരിഹരിക്കുന്നതിന് ഉന്നതല നിരീക്ഷണസമിതികള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡീഷ, ചത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ റോഡ്, റെയില്‍വേ, കല്‍ക്കരി, ഊര്‍ജ്ജം, പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം എന്നീ മേഖലകളിലെ പ്രധാന അടിസ്ഥാനസൗകര്യവികസന പദ്ധതികളുടെ നടത്തിപ്പ് പ്രധാനമന്ത്രി വിശകലനം ചെയ്തു.
മുംബൈ ട്രാന്‍സ്-ഹാര്‍ബര്‍ ലിങ്ക്, ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴി, അലഹബാദില്‍നിന്ന് ഹാല്‍ദിയവരെയുള്ള ജല്‍മാര്‍ഗ് വികാസ് പദ്ധതി എന്നിവയുടെ പുരോഗതിയും പ്രധാനമന്ത്രി വിശകലനം ചെയ്തു.
ഉജ്ജ്വല്‍ ഡിസ്‌കോം അഷുുറന്‍സ് യോജന നടപ്പിലാക്കുന്നതിലെ പുരോഗതിയും പ്രധാനമന്ത്രി വിശകലനം ചെയ്തു.
ദേശീയ വയോജന പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത് വിശകലനം ചെയ്ത പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് സമയത്തുതന്നെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു.
Issues discussed during today's PRAGATI interaction include progress of UDAY & implementation of National Old Age Pension Scheme.
— Narendra Modi (@narendramodi) January 27, 2016
Discussions were held on significant projects like Mumbai Trans-Harbour Link, DMIC & Jal Marg Vikas Project from Allahabad to Haldia.
— Narendra Modi (@narendramodi) January 27, 2016
Also called for top-level monitoring of people's grievances relating to the customs and excise sector. https://t.co/iKKdowfvBx
— Narendra Modi (@narendramodi) January 27, 2016