Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഇറാന്‍ സന്ദര്‍ശനം

പ്രധാനമന്ത്രിയുടെ ഇറാന്‍ സന്ദര്‍ശനം


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഇറാന്‍ സന്ദര്‍ശനത്തിന് ഇന്നു തുടക്കമാവും.

‘പ്രസിഡന്റ് റൗഹാനിയുടെ ക്ഷണമനുസരിച്ച് ഇന്നും നാളെയുമായി ഇറാന്‍ സന്ദര്‍ശിക്കുകയാണ്.

സാസ്‌കാരികമായി അടുപ്പമുള്ള രാഷ്ട്രങ്ങളായ ഇന്ത്യയും ഇറാനും മേഖലാലത സമാധാനം, സുരക്ഷ, സുസ്ഥിരത, അഭിവൃദ്ധി എന്നീ കാര്യങ്ങളില്‍ സമാന ചിന്താഗതി വച്ചുപുലര്‍ത്തുന്നു.

തന്ത്രപരമായ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇറാന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ റൗഹാനിയുമായുള്ള കൂടിക്കാഴ്ച സഹായകമാകും.

കണക്ടിവിറ്റി, വാണിജ്യം, നിക്ഷേപങ്ങള്‍, ഊര്‍ജമേഖലയിലെ സഹകരണം, സംസ്‌കാരം, വ്യക്തിബന്ധങ്ങള്‍ എന്നിവ പരിപോഷിപ്പിക്കുന്നതിനു നാം മുന്‍ഗണന നല്‍കും.

സന്ദര്‍ശനത്തിനിടെ ഛഹ്ബാഹര്‍ കരാറില്‍ തീരുമാനമുണ്ടാക്കാന്‍ ശ്രമം നടത്തും.

ഇറാനില്‍ ഞാന്‍ ടെഹ്‌റാനിലെ ഗുരുദ്വാര സന്ദര്‍ശിക്കുകയും ‘റിട്രോസ്‌പെക്ട് ആന്‍ഡ് പ്രോസ്‌പെക്ട് ഓഫ് ഇന്ത്യ ആന്‍ഡ് ഇറാന്‍ റിലേഷന്‍സ്’ എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സെമിനാര്‍ ഉദ്ഘാടനം ചെയ്യകയും ചെയ്യും’ -ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.