Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയെ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു

പ്രധാനമന്ത്രിയെ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി ശ്രീ. അസദുസ്സമാന്‍ ഖാന്‍ സന്ദര്‍ശിച്ചു.

അടുത്തിടെ ബംഗ്ലാദേശില്‍ തീവ്രവാദി ആക്രമണത്തിലുണ്ടായ കൂട്ടക്കലപാതകത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. തീവ്രവാദത്തിനെതിരെ ബംഗ്ലാദേശ് നടത്തുന്ന പോരാട്ടത്തെ പിന്തുണയ്ക്കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ശ്രീ. അസദുസ്സമാന്‍ ഖാന്‍ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. അദ്ദേഹം ബംഗ്ലാദേശിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രിക്കു വിശദീകരിച്ചുനല്‍കുകയും ചെയ്തു.