Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും: ഗാന്ധിനഗറില്‍ നാളെ ആഫ്രിക്കന്‍ വികസന ബാങ്ക് വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തില്‍ ഇന്ന് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇന്ന് കച്ചില്‍ നിര്‍വ്വഹിക്കും. നാളെ, ഫെബ്രുവരി 23 ചൊവ്വാഴ്ച, ഗാന്ധി നഗറില്‍ നടക്കുന്ന ആഫ്രിക്കന്‍ വികസന ബാങ്കിന്റെ വാര്‍ഷിക സമ്മേളനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കും.

തന്റെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

‘നാളെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനം തുടങ്ങുന്ന ഞാന്‍ കച്ചിലും, ഗാന്ധി നഗറിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും.

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും കാണ്ട്‌ല തുറമുഖത്ത് നിര്‍വ്വഹിക്കുകയും, ഗാന്ധിധാമില്‍ ഒരു പൊതുയോഗത്തെ അഭിസംബോധനയും ചെയ്യും.

ബച്ചാവുവില്‍ ഒരി പമ്പിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം ഒരു പൊതുയോഗത്തിലും പങ്കെടുക്കും. ഈ പരിപാടികള്‍ നിങ്ങള്‍ക്ക് മൊബൈല്‍ ആപ്പായ nm4.in/dnldapp ല്‍ കാണാവുന്നതാണ്.

കച്ചിന് എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണ്. മികച്ച ജനങ്ങളാലും പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള സവിശേഷമായ ചേതനയാലും അനുഗ്രഹീതമാണ് അവിടം.

2001 ലെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ഊഹിക്കാവുന്നതിലധികം ദുരിതങ്ങള്‍ നേരിട്ട കച്ച് രാജ്യത്തിന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ജില്ലകളിലൊന്നാണ്.

ചൊവ്വാഴ്ച ഗാന്ധിനഗറില്‍ നടക്കുന്ന ഏഷ്യന്‍ വികസന ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കും.

‘ആഫ്രിക്കയില്‍ കൃഷിയെ സമ്പത്തുല്‍പാദനത്തിനായി പരിവര്‍ത്തനം ചെയ്യുക ‘എന്ന പ്രസക്തമായ വിഷയമാണ് ആഫ്രിക്കന്‍ വികസന ബാങ്കിന്റെ വാര്‍ഷിക യോഗത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുന്ന വിശിഷ്ടരായ പ്രതിനിധികളുമായി ഞാന്‍ യോഗത്തിനിടെ കൂടിക്കാഴ്ചയും നടത്തും’, പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.