Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഇസ്രായേലില്‍ എത്തി; ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ആഘോഷപൂര്‍ണമായ വരവേല്‍പ്

പ്രധാനമന്ത്രി ഇസ്രായേലില്‍ എത്തി; ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ആഘോഷപൂര്‍ണമായ വരവേല്‍പ്

പ്രധാനമന്ത്രി ഇസ്രായേലില്‍ എത്തി; ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ആഘോഷപൂര്‍ണമായ വരവേല്‍പ്

പ്രധാനമന്ത്രി ഇസ്രായേലില്‍ എത്തി; ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ആഘോഷപൂര്‍ണമായ വരവേല്‍പ്


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി.

ഊഷ്മളമായ ഔദ്യോഗിക സ്വീകരണത്തിന്റെ ഭാഗമായി ഇസ്രായേല്‍ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രി ശ്രീ. മോദി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.

പ്രധാനമന്ത്രിക്കു ഹിന്ദിയില്‍ സ്വാഗതമോതിക്കൊണ്ടാണ് ശ്രീ. നെതന്യാഹു മാധ്യമപ്രസ്താവനയ്ക്കു തുടക്കമിട്ടത്. അങ്ങേയറ്റത്തെ സന്തോഷത്തോടെയാണു പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യത അതിരുകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘ലോക നേതാവും’ വലിയ നേതാവുമായാണു പ്രധാനമന്ത്രിയെ ശ്രീ. നെതന്യാഹു വിശേഷിപ്പിച്ചത്.

ഹീബ്രൂ ഭാഷയില്‍ ആശംസ നേര്‍ന്നുകൊണ്ടാണു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗത്തിനു തുടക്കമിട്ടത്. ഇസ്രായേലില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഹീബ്രുവില്‍ അദ്ദേഹം പറഞ്ഞു.

41 വര്‍ഷം മുമ്പേ ജൂലൈ നാലിന് എന്റബേയില്‍ ഇസ്രായേലി തടവുകാരെ രക്ഷപ്പെടുത്തുന്നതിനിടെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ മൂത്ത സഹോദരന്‍ ജീവന്‍ ബലിയര്‍പ്പിച്ച സംഭവം അനുസ്മരിക്കുകയും ചെയ്തു.

സുസ്ഥിരമായ ഉയര്‍ന്ന വളര്‍ച്ചയുടെയും സമഗ്ര വികസനത്തിന്റെയും വഴിയില്‍ പ്രധാന പങ്കാളികളില്‍ ഒന്നായാണ് ഇസ്രായേലിനെ കാണുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയ്ക്കായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനൊപ്പം ഭീകരവാദം പോലുള്ള പൊതു ഭീഷണികളില്‍നിന്നു നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കാനും ഇരു രാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിലുള്ള ഇന്ത്യന്‍ സമൂഹത്തെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ വംശജരായ ജൂതന്മാര്‍ ഇരു രാജ്യങ്ങളുടെയും ജനതയെ ശാക്തീകരിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തു.