Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ക്രിസ്മസ് ദിന പ്രഭാത ശുശ്രൂഷയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി ക്രിസ്മസ് ദിന പ്രഭാത ശുശ്രൂഷയിൽ പങ്കെടുത്തു.


ഡൽഹിയിലെ ‘ദി കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ’ ഇന്ന് നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. “സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശമാണ് ഈ ശുശ്രൂഷയിൽ പ്രതിഫലിച്ചത്. ക്രിസ്മസിന്റെ ചൈതന്യം നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദവും സന്മനോഭാവവും വളർത്താൻ പ്രചോദനമാകട്ടെ” ശ്രീ മോദി ആശംസിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“ഡൽഹിയിലെ ‘ദ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ’ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ പങ്കെടുത്തു. സ്നേഹം, സമാധാനം, കാരുണ്യം  എന്നിവയുടെ കാലാതീതമായ സന്ദേശമാണ് ഈ ശുശ്രൂഷ പ്രതിഫലിപ്പിച്ചത്. ക്രിസ്മസിന്റെ ചൈതന്യം നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദവും സന്മനോഭാവവും വളർത്താൻ പ്രചോദനമാകട്ടെ.”

“ദ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ നിന്നുള്ള കൂടുതൽ നേർക്കാഴ്ചകൾ” 

ക്രിസ്മസ് പുത്തൻ പ്രതീക്ഷകളും ഊഷ്മളതയും കാരുണ്യത്തിന്റെ കൂട്ടായ പ്രതിജ്ഞാബദ്ധതയും പകരട്ടെ.”

“ഡൽഹിയിലെ ‘ദ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ’ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിൽ നിന്നുള്ള പ്രധാന ദൃശ്യങ്ങൾ കാണാം.”

-SK-