Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭാരതരത്ന മഹാമന പണ്ഡിത് മദൻ മോഹൻ മാളവ്യജിക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു


ഭാരതരത്ന മഹാമന പണ്ഡിത് മദൻ മോഹൻ മാളവ്യജിയുടെ ജന്മവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ആദരം അർപ്പിച്ചു. ജീവിതകാലം മുഴുവൻ മാതൃരാജ്യത്തിന്റെ സേവനത്തിനായി അദ്ദേഹം സമർപ്പിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. “സാമൂഹ്യപരിഷ്കരണത്തിനൊപ്പം ദേശീയ ബോധം ഉണർത്തുന്നതിലും അടിമത്തച്ചങ്ങലകൾ തകർക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. രാജ്യത്തെ വിദ്യാഭ്യാസമേഖലയ്ക്ക് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകൾ ഒരിക്കലും മറക്കാനാകില്ല” – ശ്രീ മോദി പറഞ്ഞു. 

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“मातृभूमि की सेवा में आजीवन समर्पित रहे भारत रत्न महामना पंडित मदन मोहन मालवीय जी को उनकी जयंती पर आदरपूर्ण श्रद्धांजलि। उन्होंने गुलामी की जंजीरों को तोड़ने के लिए समाज सुधार के साथ राष्ट्रीय चेतना को जागृत करने में महत्वपूर्ण भूमिका निभाई। देश के शिक्षा जगत में उनका अतुलनीय योगदान कभी भुलाया नहीं जा सकता।”

 

-NK-