പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലായിരുന്നു.
രാവിലെ അദ്ദേഹം ഗാന്ധിനഗറിലുള്ള അമ്മ ഹീരബായെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് തുടങ്ങി ഏറെ നേതാക്കള്‍ പ്രധാനമന്ത്രിക്ക് ടെലഫോണിലുടെ പിറന്നാളാശംസകള്‍ നേര്‍ന്നു.
ഗാന്ധിനഗറിലുണ്ടായിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശ്രീ. ടി.എസ്.ഠാക്കൂര്‍ രാജ്ഭവനില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു പിറന്നാളാശംസ കൈമാറി.
സാമൂഹ്യമാധ്യമങ്ങളിലും നരേന്ദ്ര മോദി ആപ്പിലും പ്രധാനമന്തിക്കുള്ള ആശംസകള്‍ നിറഞ്ഞു.
ഗിരിവര്‍ഗക്ഷേമത്തിനായുള്ള ഏതാനും പദ്ധതികള്‍ അനാച്ഛാദനം ചെയ്തശേഷം ദാഹോദ് ജില്ലയിലെ ലിംഖേഡയിലെ വന്‍ ജനാവലിയെ പ്രധാനമന്തി അഭിസംബോധന ചെയ്തു. ഗുജറാത്തിന്റെ വലിയ വെല്ലുവിളികളില്‍ ഒന്നു ജലവിതരണായിരുന്നു എന്നും അതിനെ വിജയകരമായി മറികടക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഗവണ്‍മെന്റ് ദരിദ്രരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നു നേരത്തേ നല്‍കിയ വാഗ്ദാനം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം ഇപ്പോള്‍ എല്ലായിടത്തും അലയടിക്കുകയാണെന്നു വ്യക്തമാക്കി.
നവ്‌സാരിയില്‍ ദിവ്യാംഗര്‍ക്കുള്ള സഹായക ഉപകരണങ്ങള്‍ നല്‍കുന്ന ചടങ്ങിലും ശ്രീ. മോദി പങ്കെടുത്തു.
ഈ പരിപാടിയിലൂടെ ഇന്നു സൃഷ്ടിക്കപ്പെട്ട റെക്കോഡുകള്‍ക്ക് നവസാരിയെ അദ്ദേഹം അഭിനന്ദിച്ചു. വായനയോടുള്ള ആഭിമുഖ്യത്തിന്റെ കാര്യത്തില്‍ റെക്കോഡ് സൃഷ്ടിക്കാന്‍ നവ്‌സാരിക്കു നേരത്തേ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇപ്പോല്‍ ദിവ്യാഗര്‍ക്കുള്ള പരിചരണത്താല്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘ചല്‍താ ഹേ’ എന്നൊക്കെയുള്ള പ്രയോഗങ്ങളുടെ കാലം കഴിഞ്ഞുവെന്നും ലോകം ഇന്ത്യയില്‍നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും ഈ അവസരം നഷ്ടപ്പെടുത്താന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍പ് ശ്രദ്ധിക്കാന്‍ സാധിക്കാതെ പോയ മേഖലകളുടെ വികസനത്തിനു ശ്രദ്ധയൂന്നാനാണ് ആക്‌സെസിബിള്‍ ഇന്ത്യ പ്രചരണപദ്ധതി നടപ്പാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
मां की ममता, मां का आशीर्वाद जीवन जीने की जड़ी-बूटी होता है। pic.twitter.com/JeEnDrVevU
— Narendra Modi (@narendramodi) September 17, 2016
Met CJI Shri Thakur. I thank him for his kind wishes. pic.twitter.com/1ElNIgoP1m
— Narendra Modi (@narendramodi) September 17, 2016