Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍

പ്രധാനമന്ത്രി ജമ്മുകാശ്മീരില്‍


സംസ്ഥാനത്തിന് 80,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു; 450 മെഗാവാട്ട് ശേഷിയുള്ള ബഗ്‌ളിഹാര്‍ ജലവൈദ്യുത പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു; ദേശീയപാത 44ലെ ഉഥംപൂര്‍-റംബാന്‍, റംബാന്‍- ബനിഹാള്‍ ഘട്ടത്തിന്റെ നാലുവരി വികസനത്തിന് തറക്കല്ലിട്ടു.

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് (07-11-15) ജമ്മുകാശ്മീരിന് 80,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ചു. ശ്രീനഗറിലെ ഷേര്‍-ഇ-കാശ്മീര്‍ സ്റ്റേഡിയത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, മുന്‍പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാശ്മീരിയത്ത്, ജമ്മൂരിയത്ത് (ജനാധിപത്യം), ഇന്‍സാനിയത്ത് (മനുഷ്യത്വം) എന്ന സന്ദേശം ശ്രീ.നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ത്യയുടെ സൂഫി പാരമ്പര്യം പരാമര്‍ശിച്ച് കൊണ്ട് ” കശ്മീരിയത്തിനെ കൂടാതെ ഇന്ത്യ പൂര്‍ണ്ണമാവില്ലെന്ന്” പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തില്‍ തങ്ങളുടെ വിശ്വാസം പുനരര്‍പ്പിച്ചതില്‍ അദ്ദേഹം കാശ്മീരിലെ ജനങ്ങളെ അഭിനന്ദിച്ചു. ജമ്മു കാശ്മീരിന്റെ പുരോഗതി മനുഷ്യത്വത്തില്‍ അടിസ്ഥാനമാക്കിയായിരിക്കണം. അദ്ദേഹം പറഞ്ഞു.”എല്ലാവരും ഒപ്പം, എല്ലാവരുടേയും വികാസം” എന്നതിനായിട്ടാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി , വികസനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ എല്ലാ ഭാഗത്തെയും ജനങ്ങള്‍ ഈ സംസ്ഥാനം സന്ദര്‍ശിക്കുന്നതിനായി പണം സ്വരുകൂട്ടിയിരുന്ന കാലത്തിലേയ്ക്ക് ജമ്മുകാശ്മീര്‍ തിരിച്ചെത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിനോദ സഞ്ചാരത്തിനു പുറമേ, പശ്മീന, കുങ്കമം എന്നീ മേഖലകള്‍ക്കും ശ്രദ്ധ നല്‍കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

റംബാനിലെ ചന്ദ്രര്‍കോട്ടില്‍ നടന്ന ചടങ്ങില്‍ ദേശീയപാത 44ലെ ഉഥംപൂര്‍-റംബാന്‍, റംബാന്‍- ബനിഹാള്‍ ഭാഗം നാലുവരിയാക്കുന്നതിന് തറക്കല്ലിട്ട പ്രധാനമന്ത്രി, 450 മെഗാവാട്ട് ശേഷിയുള്ള ബഗ്‌ളിഹാര്‍ ജലവൈദ്യുത പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തറക്കല്ലിടുകയും ചെയ്തു.

പാരമ്പര്യേതര ഊര്‍ജ്ജ ഉല്പാദനത്തിന് കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. കാലാവസ്ഥ വ്യതിയാനമെന്ന അഗോളപ്രശ്‌നത്തെ നേരിടുന്നതിന് ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരിനായി പ്രഥ്യാപിച്ച 80,000 കോടി രൂപയുടെ പാക്കേജ് സംസ്ഥാനത്തിന് പുതിയ ശക്തി പകരുകയും, യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു.