പിഎം ഇന്ത്യ
നാളെ തലസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ മുദ്ര ഗുണഭോക്താക്കളുമായി സംവദിക്കും.
ജാമ്യമില്ലാതെ വേഗത്തില്‍ വായ്പകള്‍ അനുവദിക്കുക വഴി യുവാക്കളില്‍ സംരംഭകത്വത്തോടുള്ള താല്‍പര്യം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതികളിലൊന്നാണു പ്രധാനമന്ത്രി മുദ്ര യോജന (പി.എം.എം.വൈ.). 2018 മാര്‍ച്ച് 23 വരെ 2,28,144.72 കോടി രൂപ മൂല്യം വരുന്ന 4,53,51,509 വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ഇതുവരെ ഈ പദ്ധതിപ്രകാരം ആകെ വിതരണം ചെയ്തത് 2,20,596.05 കോടി രൂപയാണ്.
കോര്‍പറേറ്റിതര ചെറുകിട വാണിജ്യമേഖല(എന്‍.സി.എസ്.ബി.എസ്.)യ്ക്കു പ്രോല്‍സാഹനം നല്‍കാനും സാമ്പത്തിക സൗകര്യമൊരുക്കാനുമായി 2015 ഏപ്രില്‍ എട്ടിനാണു പദ്ധതിക്കു തുടക്കമിട്ടത്. ശിശു, കിഷോര്‍, തരുണ്‍ എന്നീ വിഭാഗങ്ങളിലായി എളുപ്പത്തില്‍ അനുവദിക്കപ്പെടുന്ന മൂന്നു തരം വായ്പകളാണ് ഉള്ളത്.
പദ്ധതിപ്രകാരം വരുമാനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പത്തു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ പി.എം.എം.വൈ. വായ്പകളായി പരിഗണിക്കും. ശിശു വിഭാഗത്തില്‍ 50,000 രൂപ വരെയും കിഷോര്‍ വിഭാഗത്തില്‍ 50,000 മുതല്‍ അഞ്ചു ലക്ഷം വരെ രൂപയും തരുണ്‍ വിഭാഗത്തില്‍ അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ രൂപയുമാണു വായ്പ അനുവദിക്കുക.
കൃഷിയുമായി ബന്ധപ്പെട്ടതും, എന്നാല്‍ കാര്‍ഷികവിള വായ്പകളും കനാലുകള്‍, ജലസേചനം, കിണറുകള്‍ എന്നിവയ്ക്കും അനുബന്ധ കാര്യങ്ങള്‍ക്കുമായുള്ള വായ്പകളും ഒഴികെയുള്ളതുമായ, ജീവിതോപാധിക്കോ വരുമാനം നേടുന്നതിനോ ഉള്ള വായ്പകളും ഏപ്രില്‍ 2016 മുതല്‍ പ്രധാനമന്ത്രി മുദ്ര യോജനയില്‍ പെടുത്തിയിട്ടുണ്ട്.
On 11th April, I look forward to a special programme! I will be interacting with beneficiaries of the Mudra Yojana at my residence. It would be wonderful to speak to them and personally hear about their journeys.
— Narendra Modi (@narendramodi) April 8, 2018