Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൗരകേന്ദ്രീകൃത ഭരണത്തെയും ഭരണഘടനാ മൂല്യങ്ങളെയും കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


“റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്നത്തെ ഭരണനിർവഹണത്തിന്റെ കേന്ദ്രബിന്ദു പൗരന്മാരാണെന്ന് ലേഖനം വിശദമാക്കുന്നു. നമ്മുടെ റിപ്പബ്ലിക്, സാമൂഹിക നീതി ഉറപ്പാക്കുന്നതിലും സാമ്പത്തിക ഉൾച്ചേർക്കൽ സാധ്യമാക്കുന്നതിലും മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും, ഈ സംയുക്ത ശ്രമങ്ങൾ ക്ഷേമരാഷ്ട്രം ലക്ഷ്യമിടുന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭരണഘടനാപരമായ കാഴ്ചപ്പാടിനെ ഉയർത്തിപ്പിടിക്കുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു.”

പ്രതിരോധ മന്ത്രിയുടെ പ്രസ്തുത ലേഖനത്തിന് പ്രതികരണമായി ശ്രീ മോദി എക്‌സിൽ കുറിച്ചു:

“ഇന്നത്തെ ഭരണനിർവഹണത്തിന്റെ കേന്ദ്രബിന്ദു പൗരന്മാരാണെന്ന്, റിപ്പബ്ലിക് ദിനത്തിൽ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ജി (@rajnathsingh) വിശദീകരിക്കുന്നു. നമ്മുടെ റിപ്പബ്ലിക് സാമൂഹിക നീതി ഉറപ്പാക്കുന്നതിലും സാമ്പത്തിക ഉൾച്ചേർക്കൽ സാധ്യമാക്കുന്നതിലും മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ സംയുക്ത ശ്രമങ്ങൾ ഒരു ക്ഷേമാധിഷ്ഠിത ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭരണഘടനാപരമായ കാഴ്ചപ്പാടിനെ ഉയർത്തിപ്പിടിക്കുന്നു.”

 

******

SK