പിഎം ഇന്ത്യ
ബോംബെ ആര്‍ട്ട് സൊസൈറ്റിയുടെ പുതിയ കെട്ടിടം ഫലകം പ്രകാശിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
മൂന്നു ശതാബ്ദിക്കാലം തനതു മുദ്ര പതിപ്പിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങള്‍ ചുരുക്കമാണെന്നു ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തു സ്ഥാപിതമായതു മുതല്‍ സ്വന്തമായൊരിടം നിലനിര്‍ത്താന്‍ ബോംബെ ആര്‍ട്ട് സൊസൈറ്റിക്കു സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കലയ്ക്ക് അതിന്റേതായ കരുത്തും സന്ദേശവുമുണ്ടെന്നതാണ് ഇതു സാധ്യമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കല കേവലം ചുമരുകളെ അലങ്കരിക്കുന്ന ഒന്നല്ലെന്നും സമൂഹത്തിനു കരുത്തു പകരുന്ന സ്തംഭമാണെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.
കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തില്‍ കലയ്ക്കു നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ യന്ത്രയുഗത്തിലും ഓരോ വ്യക്തിയിലും മാനവികതയെ സജീവമാക്കി നിര്‍ത്താന്‍ കലയ്ക്കു സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കല വ്യവസ്ഥിതിയെ ആശ്രയിച്ചു നിലകൊള്ളുന്ന സാഹചര്യമുണ്ടാകരുതെന്നും മറിച്ചു വ്യവസ്ഥിതി കലയുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കല എന്നര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്കായ ‘ആര്‍ട്ടി’ലെ അക്ഷരങ്ങളില്‍ എ- ഏജ്‌ലെസ്‌നെസ് (പ്രായാധികം സംഭവിക്കാതിരിക്കല്‍) ആര്‍- റേസ്‌ലെസ്‌നെസ് (വര്‍ഗഭേദമില്ലാതിരിക്കല്‍), റീജിയന്‍ലെസ്‌നെസ് (പ്രാദേശികത ഇല്ലാതിരിക്കല്‍), ടി- ടൈംലെസ്‌നെസ് (സമയമില്ലാതിരിക്കല്‍) എന്നീ ഗുണങ്ങളെ സൂചിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അവയൊക്കെ കലയെ നിര്‍വചിക്കുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.
കലാസൃഷ്ടി രൂപപ്പെടുന്നതെങ്ങനെയെന്നു രേഖപ്പെടുത്താന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും കലാകാരന്‍മാരുടെ ചിന്താക്രമം ആളുകള്‍ക്കു ഗ്രഹിക്കുന്നതിന് ഇതു സഹായകമാകുമെന്നും പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
PM releases two books on the occasion. pic.twitter.com/cD7TWcdldN
— PMO India (@PMOIndia) February 13, 2016
This is a society that has influenced three centuries. Reason is, the strength and the message of art: PM @narendramodi
— PMO India (@PMOIndia) February 13, 2016
Is art only about being the pride of our walls or is art about being the strength of society: PM @narendramodi
— PMO India (@PMOIndia) February 13, 2016
Art brings our history to life: PM @narendramodi at the Bombay Art Society.
— PMO India (@PMOIndia) February 13, 2016
Art can't have any restrictions or limits: PM @narendramodi
— PMO India (@PMOIndia) February 13, 2016
Art is first in the heart and mind of the artist, then on the paper or canvas: PM @narendramodi
— PMO India (@PMOIndia) February 13, 2016
Art is Ageless, Race, Region or Religion less and Timeless: PM @narendramodi
— PMO India (@PMOIndia) February 13, 2016
Inaugurated the new building of the Bombay Art Society. pic.twitter.com/ysMz6pEa6M
— Narendra Modi (@narendramodi) February 13, 2016
My speech on why art is a society's strength, how it brings history to life & why art can't have any restrictions. https://t.co/FinKJ3eQYz
— Narendra Modi (@narendramodi) February 13, 2016