
രാജ്യത്തിന്റെ സാമൂഹിക വ്യാവസായിക നേതൃത്വത്തെ എന്നും പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ള രത്തന്‍ ടാറ്റാജി, ആ ഇതിഹാസത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ചന്ദ്രശേഖരന്‍ജി, രൂപാജി, മഹതികളെ മാന്യവ്യക്തികളെ,
രത്തന്‍ ടാറ്റാജിയെയും ചന്ദ്രശേഖരന്‍ജിയെയും കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുക എപ്പോഴും നവ്യമായ അനുഭവമാണ് . രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നിന് നേതൃത്വം നല്കുക എന്ന ഉത്തരവാദിത്തം നിറവേറ്റുന്നവരാണ് ഇരുവരും. ഈ വലിയ ഉത്തരവാദിത്തത്തിനിടയിലും ഒരു മാനസിക സംഘര്‍ഷവും കൂടാതെ എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കാന്‍ അവര്‍ക്ക് എങ്ങിനെ സാധിക്കുന്നു എന്നതാണ് എനിക്ക് അത്ഭുതം. ഭാവിയില്‍ ഈ വിഷയത്തെ കുറിച്ചു കൂടി ചന്ദ്രശേഖര്‍ജി ഒരു പുസ്തകം രചിക്കുമെന്നു ഞാന്‍ കരുതുന്നു. പക്ഷെ ഈ ആശയം പറഞ്ഞു തന്നതിന് ഞാന്‍ ഒരു അവകാശവാദവും ഉന്നയിക്കുന്നതല്ല. അതിനാല്‍ ആ മനഃപ്രയാസം ഒഴിവാക്കി അങ്ങേയ്ക്കു പുസ്തക രചന നിര്‍വഹാക്കാവുന്നതാണ്.
സുഹൃത്തുക്കളെ,
അദ്ദേഹം അത്തരത്തിലുള്ള പുസ്തകം എഴുതുമോ ഇല്ലയോ എന്ന് എനിക്കു പറയാനാവില്ല. എന്നാല്‍, പുഞ്ചിരിക്കുകയും സംഘര്‍ഷരഹിതമായി ജീവിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കും എന്നത് ബ്രിഡ്ജിറ്റല്‍ നേഷന്‍ എന്ന പുസ്തകത്തിന്റെ രൂപത്തില്‍ നമുക്കു മുന്നിലുണ്ട്.
ക്രിയാത്മകത, സൃഷ്ട്യന്മുഖത, ശുഭാപ്തി വിശ്വാസം എന്നിവയുടെ ഫലമായി രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ഈ ശുഭാപ്തി വിശ്വാസവും അനുകൂല മനോഭാവവും സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും വിഭവങ്ങളും പുതിയ ഇന്ത്യയുടെ ചിന്തകളാണ്.
അഭിലാഷങ്ങളുള്ള ഇന്ത്യയെ ഈ പുസ്തകം പ്രചോദിപ്പിക്കുക മാത്രമല്ല, സമൂഹത്തിലെ ചില സ്ഥിരം ദോഷൈകദൃക്കുകള്‍ക്ക് പുതിയ സമീപനവും പുതിയ കാഴ്ച്ചപ്പാടുകളും സ്വീകരിക്കാന്‍ ഇത് പ്രോത്സാഹനമാകുകയും ചെയ്യും എന്നു ഞാന്‍ വിശ്വസിക്കുന്നു. ക്രാന്തദര്‍ശിത്വമുള്ള ഈ പ്രമാണങ്ങള്‍ പുസ്തക രൂപത്തില്‍ യാഥാര്‍ത്ഥ്യമാക്കിയതിന് ചന്ദ്രശേഖര്‍ജിയെയും രൂപാജിയെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യയെ പ്രേതബാധിതമാക്കുവാന്‍ വലിയ ശ്രമങ്ങള്‍ നടക്കുന്ന സമയത്താണ് ഈ പുസ്തകം പ്രസിദ്ധീകൃതമാകുന്നത്. ഭീതിയുടെ ഒരന്തരീക്ഷം സൃഷ്ടിക്കാനും ശ്രമം നടക്കുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രത്യേകിച്ച് നമ്മുടെ ജനസംഖ്യാ വര്‍ധനവിനു വെല്ലുവിളിയായി സാങ്കേതിക വിദ്യ പ്രതിനിധീകരിക്കപ്പെട്ടിരിക്കുകയാണ്.
ഈ പുസ്തകം ഗവണ്‍മെന്റിന്റെ കാഴ്ച്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും തടസങ്ങള്‍ സൃഷ്ടിക്കാതെ പരസ്പരം ബന്ധിപ്പിക്കാനുള്ള മാധ്യമമായി സാങ്കേതിക വിദ്യയെ അവതരിപ്പിക്കുകയും ചെയ്യുന്നു.
സാങ്കേതിക വിദ്യ ഒരു പാലമാണ്, വിഭജനത്തിനുള്ള ഉപാധിയല്ല.
സാങ്കേതിക വിദ്യയും കഴിവുകളും ബലം ശതഗുണീഭവിപ്പിക്കുന്നതാണ്, ഭീഷണിയല്ല.
അഭിലാഷങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും മധ്യേയുള്ള പാലമാണ് സാങ്കേതിക വിദ്യ
ആവശ്യത്തിനും വിതരണത്തിനും മധ്യേയുള്ള പാലമാണ് സാങ്കേതിക വിദ്യ
ഗവണ്‍മെന്റിനും ഭരണത്തിനും മധ്യേയുള്ള പാലമാണ് സാങ്കേതിക വിദ്യ
എല്ലാവരെയും വികസനവുമായി ബന്ധിപ്പിക്കുന്ന പാലമാണ് സാങ്കേതിക വിദ്യ
സുഹൃത്തുക്കളെ,
ഈ വികാരം നമ്മുടെ അഞ്ചുവര്‍ഷ കാലയളവില്‍ ഉണ്ടായിരുന്നു. ഭാവിയിലും ഇതു തന്നെയായിരിക്കും നമ്മുടെ സമീപനം.
നിര്‍മ്മിത ബുദ്ധി, യന്ത്ര പഠനം, റോബോട്ടിക്‌സ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ എങ്ങിനെ വികസനത്തിനു സഹായകമായി പ്രവര്‍ത്തിക്കും എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു.
അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എനിക്ക് ഇക്കാര്യം പറയുവാന്‍ സാധിക്കും.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സാങ്കേതിക വിദ്യയുടെ ഇടപെടലുകള്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തെ എപ്രകാരം മാറ്റുകയും നവീകരിക്കുകയും ചെയ്തു എന്നു മനസിലാക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും. ഇതെല്ലാം എപ്രകാരം സംഭവിക്കുന്നു എന്ന് ഞാന്‍ ഉദാഹരിക്കാം.
പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് സബ്‌സിഡിയോടു കൂടിയ പാചകവാതക വിതരണം നടക്കുന്നു.
നാം ഉജ്വല പദ്ധതി ആരംഭിച്ചപ്പോള്‍, മിക്കവാറും ഇതും മുമ്പുണ്ടായിരുന്നതുപോലെ ആയിരിക്കും എന്ന് ആളുകള്‍ ചിന്തിച്ചു.എന്നാല്‍ നം അതിനു പിന്നിലെ ആശയം പോലും മാറ്റി. അതില്‍ നാം പുതിയ സമീപനവും സാങ്കേതിക വിദ്യയും അവതരിപ്പിച്ചു.
സുഹൃത്തുക്കളെ,
നാം പഴയ സമീപനം പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ഗുണഭോക്താക്കളുമായി സംസാരിക്കുന്നതിന് ഒരു സമിതി തന്നെ രൂപീകരിക്കേണ്ടി വരുമായിരുന്നു. മാത്രവുമല്ല ഒരിക്കലും അതിന് അവസാനം കാണാന്‍ സാധിക്കുമായിരുന്നുമില്ല. എന്നാല്‍ സമിതി രൂപീകരിക്കാതെ നാം സാങ്കേതിക വിദ്യയില്‍ വിശ്വസിച്ചു.
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആദ്യം നാം നിലവിലുള്ള 17000 എല്‍ പി ജി വിതരണ കേന്ദ്രങ്ങള്‍ കൃത്യമായി നിര്‍ണയിച്ചു. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് 1000 പുതിയ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിച്ചു. ഇതിനായി രാജ്യത്തെ ഓരോ ഗ്രാമത്തിന്റെയും ഡിജിറ്റല്‍ ഭൂപടം തയാറാക്കി.
വില്പന റിപ്പോര്‍ട്ട്, എല്‍പിജി നിറയ്ക്കല്‍, ജനസംഖ്യ, സാമൂഹിക സാമ്പത്തിക സ്ഥിതി എന്നിവയ്ക്കായി ഈ വിവരങ്ങള്‍ വിലയിരുത്തി.
ലക്ഷക്കണക്കിനു ഗ്രാമങ്ങളില്‍ നിന്നു ലഭിച്ച 64 ലക്ഷം വിവരങ്ങള്‍ വിലയിരുത്തിയ ശേഷം എവിടെയെല്ലാം വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം എന്ന് നിശ്ചയിക്കപ്പെട്ടു. പക്ഷെ അതുകൊണ്ടും നമ്മുടെ ജോലി തീര്‍ന്നില്ല. മറ്റൊരു പ്രധാന പ്രശ്‌നം കൂടി ഉണ്ടായിരുന്നു.അതു പരിഹരിച്ചത് സാങ്കേതിക വിദ്യയാണ്.
ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചപ്പോഴായിരുന്നു പ്രശ്‌നം. അപേക്ഷകരായ ഭൂരിഭാഗം സ്ത്രീകള്‍ക്കും ബാങ്ക് അക്കൗണ്ടില്ല.
ഈ പ്രശ്‌നം പരിഹരിക്കാന്‍ ജന്‍ധന്‍ ക്യാമ്പുകള്‍ ആരംഭിക്കുകയും അത്തരം സ്ത്രീകളുടെ പേരില്‍ സ്വന്തമായി അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്തു.
തത്ഫലമായി, മൂന്നു വര്‍ഷം കൊണ്ട് എട്ടു കോടി പാചക വാതക കണക്ഷനുകള്‍ നല്കാനുള്ള ഞങ്ങളുടെ പദ്ധതി അതിനു മുന്‍പേ തന്നെ ലക്ഷ്യം കണ്ടു.
സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യയെ കൂടുതലായി ആശ്രയിച്ചു എന്നതാണ് ഇവിടെ നാം ചെയ്തത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിലപാടുകളില്‍ മാറ്റം സൃഷ്ടിച്ചതിന്റെ ഉദാഹരണം കൂടി ഞാന്‍ പറയാം. രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖല നോക്കുക. പ്രത്യേകിച്ച് പണം ഇല്ലാത്തതിന്റെ പേരിലും ദാരിദ്ര്യം മൂലവും രാജ്യത്ത് ചികിത്സ ലഭിക്കാതിരുന്നവരുടെ മാനസിക ബുദ്ധിമുട്ട്. ഈ അവസ്ഥ മാറ്റുന്നതിന് ആയുഷ്മാന്‍ ഭാരത് പദ്ധതി വലിയ പങ്കു വഹിക്കുന്നു. ഏതാനും വര്‍ഷം മുമ്പു വരെ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് ഉള്ള സമ്പാദ്യമത്രയും വില്ക്കുകയോ പണയപ്പെടുത്തുകയോ ചെയ്യണമായിരുന്നു. അതിനാല്‍ പാവങ്ങള്‍ ചികിത്സ തന്നെ വേണ്ടന്നു വച്ചു. അന്നൊന്നും സ്വകാര്യ ആശുപത്രികളുടെ പടിക്കല്‍ എത്തി നോക്കാന്‍ പോലും സാധിക്കാതിരുന്ന പാവങ്ങള്‍ ഇന്ന് അത്തരം സ്ഥാപനങ്ങളില്‍ എത്തി ചികിത്സ നടത്തുന്നു.
ഇന്ന് പാവപ്പെട്ടവരുടെ മാനസികാവസ്ഥയില്‍ മാറ്റം വന്നിരിക്കുന്നു. ചികിത്സ തേടുന്നവരുടെ സംഖ്യ വര്‍ധിച്ചു. പാവപ്പെട്ടവര്‍ക്കും ചികിത്സ ലഭിക്കുന്നു. അതിലൂടെ ആശുപത്രികള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നു പണം ലഭിക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായം കൊണ്ടു മാത്രമാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചത്.
സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയുഷ്മാന്‍ ഭാരതിനെ സമഗ്ര ആരോഗ്യ സംരക്ഷണ സംവിധാനമാക്കി വികസിപ്പിക്കുകയാണ്. മുമ്പ് ആരോഗ്യ പ്രതിരോധത്തിന് അത്ര വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. തലവേദനയ്ക്കും വയറു വേദനയ്ക്കും മറ്റും മരുന്നു നല്കുന്നതിലൊതുങ്ങിയിരുന്നു ആ നാളുകളിലെ പ്രാഥമിക ആരോഗ്യ പരിപാലനം. എന്നാല്‍ മൂന്നാം തലത്തിലുള്ള ആരോഗ്യ ശുശ്രൂഷ പൂര്‍ണമായും മറ്റൊരു മാര്‍ഗ്ഗത്തിലായിരുന്നു.
ഇന്ന് 1.5 ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യമെമ്പാടും സ്ഥാപിച്ചു കഴിഞ്ഞു. മൂന്നാം തല ആരോഗ്യ പരിപാലന കേന്ദ്രങ്ങളായി അവ വികസിച്ചു വരികയാണ്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇതുവരെ രാജ്യത്ത് 21000 കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
വളരെ കുറഞ്ഞ സമയം കൊണ്ട് നടത്തിയ രോഗ നിര്‍ണയത്തില്‍ രാജ്യത്തെ 1.5 കോടി ആളുകള്‍ മാനസിക സംഘര്‍ഷത്തിനടിമകളാണ് എന്നു കണ്ടെത്തി. രാജ്യത്തെ 1.25 കോടി ആളുകള്‍ പ്രമേഹ ബാധിതരാണ്. 1.5 കോടിക്കു മേല്‍ ജനങ്ങള്‍ കാന്‍സര്‍ രോഗികളാണ്.
മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത്തരം പരിശോധനകള്‍ അസാധ്യമായിരുന്നു. ഇപ്പോള്‍ ഇത്തരം രോഗികളെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികളിലേയ്ക്ക് വിദഗ്ധ ചികിത്സക്കായി അയയ്ക്കുന്നു. അതിനുള്ള സംവിധാനങ്ങള്‍ ഇന്ന് ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളില്‍ ഉണ്ട്.
സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യ ഒരു പാലമായതോടെ സുതാര്യതയും ലക്ഷ്യ സ്ഥാനങ്ങളിലെ വിതരണവും എളുപ്പത്തില്‍ നടപ്പിലാക്കാനായി. കാരണം ഇന്ത്യയില്‍ ഇടനിലക്കാരും മധ്യവര്‍ത്തികളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ.
ഒരു ചൊല്ലുണ്ടായിരുന്നു. രാജ്യത്ത് ഗവണ്‍മെന്റിന്റെ ആധിപത്യം, ഗവണ്‍മെന്റില്‍ ഇടനിലക്കാരുടെ ആധിപത്യം. ഇത് അംഗീകൃത നിയമമായിരുന്നു. ഇതിനു കാരണം ഗവണ്‍മെന്റും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയായിരുന്നു. ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപത്ര അവകാശം എന്ന നീണ്ട സംവിധാനത്തിന്റെ ഇടയില്‍ കിടന്നു രാജ്യത്തെ സാധാരണ പൗരന്മാര്‍ ഞെരുങ്ങുകയായിരുന്നു.
ഇന്നു ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ നൂറു കണക്കിനു സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. സ്വയം സാക്ഷ്യപ്പെടുത്തല്‍ രാജ്യത്ത് നിയമമായി. ഇപ്പോള്‍ നികുതിയുമായി ബന്ധപ്പെട്ട സ്വയം നിര്‍ണ്ണയം, സ്വയം പ്രഖ്യാപനം എന്നിവയിലേയ്ക്കാണ് നാം നീങ്ങുന്നത്.
സുഹൃത്തുക്കളെ
അവസരങ്ങളുയര്‍ത്തുന്ന വെല്ലുവിളികളെ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം വഴി മാറ്റാന്‍ സാധിക്കും എന്നതാണ് മറ്റൊരു ഉദാഹരണമാണ് ഇന്ത്യന്‍ തപാല്‍ ബാങ്ക്. ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ശൃംഖലയാണിത്. എന്നാല്‍ മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും വരവോടെ നമ്മുടെ തപാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അപകടത്തിലായിരുന്നു. അവ അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്നു. ലക്ഷക്കണക്കിനു ജീവനക്കാര്‍ ജോലി നഷ്ടപ്പെടും എന്ന ഭീഷണിയിലും. എന്നാല്‍ ഇന്ന് സാങ്കേതിക വിദ്യയുടെ സഹായം മൂലം ബാങ്കിംങ് സേവനം വീട്ടുപടിക്കല്‍ എത്തിക്കുന്ന ഡിജിറ്റല്‍ കൈമാറ്റ കേന്ദ്രങ്ങളായിരിക്കുന്നു നമ്മുടെ തപാല്‍ ഓഫീസുകള്‍.
പൊതുസേവന കേന്ദ്ര ശൃംഖലയുടെ പ്രവര്‍ത്തനം വഴി ഗ്രാമങ്ങളിലെ 12 ലക്ഷം ചെറുപ്പക്കാരാണ് തൊഴില്‍ കണ്ടെത്തിയിരിക്കുന്നത്.
സുഹൃത്തുക്കളെ,
ഈ പുസ്തകത്തിലെ നിര്‍ദ്ദേശങ്ങളോട് ഞാനും യോജിക്കുന്നു. സംരംഭക മനോഭാവവും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളും ശക്തിപ്പെടുത്തുന്നതിന് അവയെ തൊഴില്‍ അവസരങ്ങളാക്കുക എന്നതാണ് പ്രധാന കാര്യം. ഈ മേഖലയിലെ വിടവുകള്‍ മാറ്റുന്നതിന് സാങ്കേതിക വിദ്യകള്‍ വ്യാപകമായി നാം ഉപയോഗിക്കുന്നു.
പൊതു സംഭരണത്തിനുള്ള ഇ – വിപണികളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കും. ഗവണ്‍മെന്റിന്റെ ആവശ്യകതയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വിതരണ വ്യവസ്ഥയ്ക്കും ഇടയിലുള്ള ഒരു പാലമാണ് അത്. ഈ വര്‍ഷം 50,000 കോടി രൂപയുടെ ഇടപാടുകളാണ് ഇതുവഴി നടന്നത് എന്ന് അറിയുമ്പോള്‍ ഈ സംവിധാനത്തിന്റെ വിജയം നിങ്ങള്‍ക്ക് അളക്കാന്‍ സാധിക്കും.
സുഹൃത്തുക്കളെ,
അതുപോലെ തന്നെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും പ്രാദേശിക ആവശ്യകതയെയും വിതരണത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. അതേസമയം മെയ്ക്ക് ഇന്‍ ഇന്ത്യ പ്രാദേശിക വിതരണത്തെയും ആഗോള ആവശ്യകതയെയും തമ്മിലും ബന്ധിപ്പിക്കുന്നു. ഈ പുസ്തകത്തില്‍ ആവശ്യം വിതരണം എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ നേരിയ തോതില്‍ മാത്രമെ വിശദീകരിച്ചിട്ടുള്ളു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും ഇതേ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്.
ഇന്ത്യയുടെ വെല്ലുവിളികള്‍ മനസിലാക്കി, ആശയങ്ങളെ വികസിപ്പിച്ച് വ്യവസായം പരിവര്‍ത്തനപ്പെടുത്താനുള്ള ശ്രമമാണ് ഇത്. രണ്ടും മൂന്നും തലങ്ങളിലുള്ള നഗരങ്ങളില്‍ ഇന്ന് നവസംരംഭങ്ങള്‍ കൂടുതലായി ആരംഭിക്കുന്നതിന്റെ കാരണം ഇതാണ്.
സുഹൃത്തുക്കളെ,
ഇതെല്ലാമാണെങ്കിലും സാങ്കേതിക വിദ്യ മാത്രമല്ല ഏക പരിഹാരം. മനുഷ്യന്റെ നിശ്ചയദാര്‍ഢ്യവും ശരിയായ ദിശാബോധവും വളരെ പ്രധാനപ്പെട്ടവയാണ്. ഇതു തന്നെ നിര്‍മ്മിത ബുദ്ധിക്കും ബാധകമാണ്. അതിനാല്‍ നിര്‍മ്മിത ബുദ്ധിയുടെ അപകടം എന്താണ്, യന്ത്രമനുഷ്യര്‍ സാധാരണ മനുഷ്യരെക്കാള്‍ മികച്ചവരാകാന്‍ എത്രനാള്‍ വേണ്ടിവരും തുടങ്ങിയ വിഷയങ്ങളിലല്ല ചര്‍ച്ചകള്‍ നടക്കേണ്ടത്.
പകരം നിര്‍മ്മിത ബുദ്ധിയ്ക്കും മനുഷ്യന്റെ ദിശാബോധത്തിനും ഇടയില്‍ എങ്ങിനെ പാലം നിര്‍മ്മിക്കും, അല്ലെങ്കില്‍ പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് എങ്ങിനെ നമ്മുടെ ശേഷികളെ ഉയര്‍ത്താം എന്ന വിഷയത്തെ കുറിച്ചാണ് സംവാദങ്ങള്‍ നടക്കേണ്ടത്.
കുറച്ചു സങ്കീര്‍ണമാണെങ്കില്‍ പോലും നിര്‍മ്മിത ബുദ്ധി മറ്റൊരു സഹായമാകട്ടെ.
ഒത്തിരി പറയാനുണ്ട്. മറ്റുള്ളവര്‍ക്കു കൂടി ഈ പുസ്തകം വായിക്കാന്‍ ഞാന്‍ അവസരം നല്കണമല്ലോ. ഈ മഹത്കൃതിക്കും ബൃഹത്‌യത്‌നത്തിനും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.
വളരെ നന്ദി.
Released the book, ‘Bridgital Nation: Solving Technology’s People Problem’ written by N. Chandrasekaran and Roopa Purushothaman. This book adds great value to the discourse around application of technology and human interface. pic.twitter.com/RzFWJV5bgc
— Narendra Modi (@narendramodi) October 20, 2019
Bridgital Nation का विमोचन : PM @narendramodi का संबोधन- देश की Social और Entrepreneurial Leadership को हमेशा प्रेरित और ऊर्जावान करने वाले रतन टाटा जी, उनके साथ चर्चा करना हमेशा एक नया अनुभव देता है। इन पर देश की सबसे बड़ी संस्थाओं में से एक को लीडरशिप देने की जिम्मेदारी है।
— PMO India (@PMOIndia) October 20, 2019
इतनी बड़ी जिम्मेदारी के बावजूद, Smile और Stress Free, ये कैसे रहते हैं, मुझे लगता है, आने वाले समय में इस पर भी एक किताब चंद्रशेखरन जी को लिखनी चाहिए।: PM
— PMO India (@PMOIndia) October 20, 2019
Smile और Stress free Mind से क्या होता है, उसका परिणाम Bridgital Nation के रूप में हमारे सामने है-Positivity, Creativity और Constructive Mindset से देश की समस्याओं के समाधान के लिए सोच निकल सकती है, उसका ये परिणाम है।: PM
— PMO India (@PMOIndia) October 20, 2019
यही Positivity, यही Optimism, अपने Talent और Resources पर यही विश्वास नए भारत की सोच है।: PM
— PMO India (@PMOIndia) October 20, 2019
मुझे विश्वास है कि ये किताब Aspirational India को तो Inspire करेगी ही, समाज के कुछ Professional Pessimists को भी नई अप्रोच और नए Outlook के लिए प्रोत्साहित करेगी।: PM
— PMO India (@PMOIndia) October 20, 2019
ये किताब ऐसे समय में आई है, जब Technology को Demonize करने की एक बहुत बड़ी कोशिश हो रही है।
— PMO India (@PMOIndia) October 20, 2019
डर का एक माहौल खड़ा करने का प्रयास हो रहा है।: PM
विशेषतौर पर भारत के Context में Technology को हमारे Demographic Dividend के लिए चुनौती के रूप में पेश करने की कोशिश हो रही है।: PM
— PMO India (@PMOIndia) October 20, 2019
इस किताब में सरकार के उस विजन को और मजबूत किया है, जिसके मुताबिक Technology जोड़ने का काम करती है, तोड़ने का नहीं।
— PMO India (@PMOIndia) October 20, 2019
Technology एक Bridge है, Divider नहीं।: PM
Technology और Talent, Force Multiplier हैं, Threat नहीं।
— PMO India (@PMOIndia) October 20, 2019
Technology, Aspiration और Achievements के बीच का Bridge है।: PM
इस किताब में बेहतरीन तरीके से बताया गया है कि Artificial Intelligence, Machine learning, Robotics जैसी आधुनिक टेक्नॉलॉजी कैसे Development के Tool के रूप में, Aid के रूप में मदद करने वाली है।: PM
— PMO India (@PMOIndia) October 20, 2019
कमेटी के बजाय हमने टेक्नॉलॉजी वाली अप्रोच पर भरोसा किया।
— PMO India (@PMOIndia) October 20, 2019
Data Intelligence की मदद से पहले हमने 17 हज़ार मौजूदा LPG डिस्ट्रिब्यूशन सेंटर्स को लोकेट किया और फिर 10 हज़ार नए सेंटर्स बहुत कम समय में तैयार किए।: PM
हमने देश के हर गांव को डिजिटली मैप किया । इस डेटा को दूसरे data points, जैसे सेल रिपोर्ट, LPG penetration, Population, socio-economic conditions, सबको Analyse किया गया।: PM
— PMO India (@PMOIndia) October 20, 2019
डैशबोर्ड पर एप्लीकेशन और डिस्ट्रीब्यूशन की रियल टाइम मॉनीटरिंग के दौरान पता चला कि बहुत सी महिलाओं की एप्लीकेशन रिजेक्ट हो रही है।
— PMO India (@PMOIndia) October 20, 2019
क्योंकि इनके पास बैंक अकाउंट नहीं था।: PM
आज स्थिति ये है कि गरीबों में Behavioral Change भी आया है, मेडिकल सेवाओं की डिमांड भी बढ़ी है, गरीबों का इलाज भी हो रहा है और अस्पतालों को सरकार से पैसा भी मिल रहा है।: PM
— PMO India (@PMOIndia) October 20, 2019
आज Self Certification देश में Norm बन रहा है।अब हम Self Assessment, Self Declaration और Faceless tax assessment जैसे सिस्टम की तरफ बढ़ रहे हैं।: PM
— PMO India (@PMOIndia) October 20, 2019
यहां आने वाले Silos को दूर करने के लिए भी हम टेक्नॉलॉजी का व्यापक इस्तेमाल कर रहे हैं।Public Procurement के लिए Govt. eMarketplace यानि GeM के बारे में आप जानते ही हैं।
— PMO India (@PMOIndia) October 20, 2019
ये सरकार की डिमांड और MSME के Supply Ecosystem के बीच Bridge बना है।: PM
इन सभी बातों के बीच ये भी सही है कि, सिर्फ टेक्नॉलॉजी समाधान नहीं होती, Human Intention और Right Intention, बहुत ज़रूरी है।यही बात Artificial Intelligence पर भी लागू होती है।: PM
— PMO India (@PMOIndia) October 20, 2019
डिबेट ये नहीं होना चाहिए कि Artificial Intelligence से खतरा क्या है?
— PMO India (@PMOIndia) October 20, 2019
रोबोट इंसान से Smart कबतक होगा?
बल्कि डिबेट ये होना चाहिए कि, Artificial Intelligence और Human Intentions के बीच हम ब्रिज कैसे बनाएं?: PM
अपनी Skills को नई Demand के अनुसार Upgrade कैसे करें?
— PMO India (@PMOIndia) October 20, 2019
Let A.I. be just another Aid, which is a little more sophisticated! PM