Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൂന്ന് പുതിയ എയിംസുകളില്‍ ഡയറക്ടര്‍ തസ്തികകള്‍ക്ക് അനുമതി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിന് സമീപം മംഗളഗിരി, പശ്ചിമബംഗാളിലെ കല്ല്യാണി, മഹാരാഷ്ട്രയിലെ നാഗ്പൂര്‍ എന്നിവിടങ്ങളില്‍ പുതുതായി ആരംഭിക്കുന്ന മൂന്ന് എയിംസുകളില്‍ മൂന്ന് ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. നേരത്തെ പുതുക്കിയ സ്‌കെയിലായ 80,000 രൂപയുടെയും(നിശ്ചിതം) ഒപ്പം 85,000 രൂപയുടെ വരെ എന്‍.പി.എ സീലിംഗ് പരിധിയുമാണ് ഇവരുടെ ശമ്പളം.

എയിംസ് ആക്ട് 1956 ഭേദഗതി ചെയ്ത എയിംസ് ആക്ട് 2012 പ്രകാരം എല്ലാ സ്ഥാപനങ്ങളിലും ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ടായിരിക്കണം. അേദ്ദഹം സ്ഥാപനത്തിന്റെ ഡയറക്ടറായിരിക്കും. സ്ഥാപനത്തിന് തന്നെ നിയമിക്കാം, എന്നാല്‍ ആദ്യത്തെ ഡയറക്ടറെ കേന്ദ്രഗവണ്‍മെന്റ് നിയമിക്കണം. ഡയറക്ടര്‍ സ്ഥാപനത്തിന്റെയും ഒപ്പം ഭരണസമിതിയുടെയും സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ഈ മൂന്ന് എയിംസുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും നടത്തിപ്പിനും വേണ്ട സഹായം നല്‍കുകയും ചെയ്യും.

ആറാം കേന്ദ്ര ശമ്പളപരിഷ്‌ക്കരണ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ ഓരോ തസ്തികയുടെ വാര്‍ഷിക സാമ്പത്തിക ബാദ്ധ്യത 25 ലക്ഷം രൂപയായിരിക്കും.