Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


രണ്ടു ദിവസത്തെ ഉഭയകക്ഷിസന്ദര്‍ശനത്തിനെത്തിയ മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി ശ്രീമതി ക്ലോഡിയ റ്യൂയിസ്-മാസ്സിയു, പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ന്യൂയോര്‍ക്കില്‍ 2015 സെപ്റ്റംബറില്‍ യു.എന്‍.ജി.എയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ശ്രീ. നിയെറ്റോയുമായി ചര്‍ച്ച നടത്തിയ കാര്യം പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അനുസ്മരിച്ചു. ഊര്‍ജം, ഉല്‍പാദനം, അടിസ്ഥാനസൗകര്യ വികസനം, നഗരാസൂത്രണം, ശാസ്ത്ര സാങ്കേതിക മേഖലകള്‍, ബഹിരാകാശപഠനം, കൃഷി, ആരോഗ്യം, പാരമ്പര്യവൈദ്യം തുടങ്ങിയ മേഖലകളില്‍ പരസ്പരബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ഇന്ത്യയുമായി എല്ലാ രംഗങ്ങളിലുമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി അതിയായ താല്‍പര്യം കാണിച്ചു. മെക്‌സിക്കന്‍ പ്രസിഡന്റിനുവേണ്ടി അവര്‍ പ്രധാനമന്ത്രിയെ മെക്‌സിക്കോയിലേക്കു ക്ഷണിക്കുകയും ചെയ്തു.