Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യസഭാ ചര്‍ച്ചകള്‍ക്കിടെ ഭരണഘടനാദിനത്തില്‍ ഡോ.ബി. ആര്‍.അംബേദ്കറുടെ അനുകരണീയ സംഭാവനകള്‍ സ്മരിച്ച് പ്രധാനമന്ത്രി


ഇന്ത്യന്‍ ഭരണഘടനയെന്നത് നിയമങ്ങള്‍ മാത്രമല്ല, നമുക്ക് മാര്‍ഗനിര്‍ദേശവും പ്രചോദനവും ലഭിക്കുന്നതിന് ആവശ്യമാകുമ്പോഴെല്ലാം ആശ്രയിക്കാവുന്ന സാമൂഹ്യരേഖകള്‍ കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭരണഘടനാദിനത്തിന്റെയും ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറിന്റെ 125ാം ജയന്തിയുടെയും അനുസ്മരണ വേളയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒരുമിച്ചു മുന്നേറാനുള്ള ശക്തി മാത്രമല്ല, ഭരണഘടന നമുക്ക് പ്രദാനം ചെയ്യുന്നതെന്നും ഈയൊരവസരത്തില്‍ ഭരണഘടനാ രൂപീകരണസഭയിലെ എല്ലാ അംഗങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബാബാ സാഹേബ് അംബേദ്കറുടെ മാതൃകാപരമായ സംഭാവനകള്‍ രാഷ്ട്രത്തിന് മറക്കാനും തിരസ്‌ക്കരിക്കാനുമാവില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ നടന്ന ‘ഐക്യത്തിനുള്ള കൂട്ടയോട്ടം’ പരിപാടിയില്‍ ആദ്യമായി പ്രഖ്യാപിച്ച ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘പദ്ധതിയുടെ രൂപരേഖയും പ്രധാമന്ത്രി വിശദീകരിച്ചു. പ്രസംഗത്തിനിടെ, ഡോ.അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍, മാക്‌സ്മുള്ളര്‍ എന്നിവരെ പരാമര്‍ശിച്ച പ്രധാമന്ത്രി, അവരുടെ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ പ്രത്യേകം എടുത്തുകാട്ടി.